- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്രത്തിൽ വിട്ടുവീഴ്ചയില്ലെന്നും ബിജെപി പ്രതിജ്ഞാബദ്ധമെന്നും അമിത് ഷാ; 2019ൽ മോദി അജയ്യനാകുമെന്നും ക്ഷേത്ര നിർമ്മാണം കോടതിയുടെ പരിഗണയിലുള്ള വിഷയമെന്നും ബിജെപി അധ്യക്ഷൻ; നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം എന്നത് തെറ്റായ പ്രചരണം; പാർട്ടിക്ക് തിളക്കമാർന്ന വിജയം ഉറപ്പെന്നും അമിത് ഷാ; കോടതി പരിഗണയിലുള്ള ക്ഷേത്ര നിർമ്മാണത്തിന് സമയം വേണമെന്നും ആവശ്യം
ഡൽഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലെന്ന് വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും വെന്നിക്കൊടി പാറിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പ് എന്ന വലിയ അങ്കത്തിന് കച്ച്‌കെട്ടാമെന്ന് കരുതിയാണ് കോൺഗ്രസ് മുന്നേറ്റം. എന്നാൽ അതൊന്നും തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ പറയുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിചാരണ ജനുവരിയിൽ തുടങ്ങുന്നതുവരെ കാത്തിരുന്നേ പറ്റൂ. ഒൻപതു വർഷമായി കേസ് സുപ്രീംകോടതിയിലാണ്. 2019 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമേ കേസ് പരിഗണിക്കാവൂ എന്നാണു കോൺഗ്രസ് നേതാവ് കപിൽ സിബൽ പറയുന്നത്. കേസ്
ഡൽഹി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലെന്ന് വിലയിരുത്തപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും വെന്നിക്കൊടി പാറിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പ് എന്ന വലിയ അങ്കത്തിന് കച്ച്‌കെട്ടാമെന്ന് കരുതിയാണ് കോൺഗ്രസ് മുന്നേറ്റം. എന്നാൽ അതൊന്നും തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ പറയുന്നത്.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിചാരണ ജനുവരിയിൽ തുടങ്ങുന്നതുവരെ കാത്തിരുന്നേ പറ്റൂ. ഒൻപതു വർഷമായി കേസ് സുപ്രീംകോടതിയിലാണ്. 2019 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമേ കേസ് പരിഗണിക്കാവൂ എന്നാണു കോൺഗ്രസ് നേതാവ് കപിൽ സിബൽ പറയുന്നത്. കേസ് പരിഗണിക്കണമെന്നു കക്ഷികൾ പറയുമ്പോൾ, മാറ്റിവയ്ക്കണമെന്നാണു കോൺഗ്രസിന്റെ ആവശ്യം.
ഇവിടങ്ങളിൽ ഭരണവിരുദ്ധ വികാരമില്ല. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയർത്തും. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ പാർട്ടിക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.ഇന്ത്യയിലെ ശക്തനും ജനകീയനുമായ നേതാവാണു മോദി. 2019 ലും വലിയ ഭൂരിപക്ഷത്തിൽ അതിശക്തനായ പ്രധാനമന്ത്രിയായി മോദി അധികാരത്തിലെത്തും. രാഷ്ട്രീയത്തിൽ രണ്ടുതരം വിലയിരുത്തലുണ്ട് ഭരണവിരുദ്ധ വികാരവും ഭരണാനുകൂല വികാരവും. നിർഭാഗ്യകരമെന്നു പറയട്ടെ മാധ്യമങ്ങൾ ഭരണവിരുദ്ധ വികാരത്തിൽ മാത്രമാണു ശ്രദ്ധിക്കുന്നത്. ഞങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടുന്നതു നല്ല ഭരണവും വികസനവും മുന്നോട്ടുവച്ചാണ്. മൂന്നു സംസ്ഥാനങ്ങളിലും ഭരണാനുകൂല തരംഗമാണ്. ബിജെപി നേതൃത്വം നൽകുന്ന സർക്കാരുകളുടെ ഗുണങ്ങൾ മനസ്സിലാക്കിയ ജനം അതു തുടരണമെന്ന് ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടത്ത പ്രതിസന്ധിയിലാക്കുകയാണ് പരിവാറുകാർ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി വിഎച്ച്പി രംഗത്ത് വരുന്നത് മോദിക്കുള്ള താക്കീതാണ്. അടുത്ത വർഷം ആദ്യം പ്രയാഗ്രാജിലെ കുംഭമേളയിൽ രാമക്ഷേത്രനിർമ്മാണ തീയതി പ്രഖ്യാപിക്കുമെന്നു വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) ധർമസഭ നിലപാട് വിശദീകരിച്ചതോടെ കേന്ദ്ര സർക്കാർ വെട്ടിലാവുകയാണ്. രാാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രം രാമക്ഷേത്രം ചർച്ചാക്കാനുള്ള മോദിയുടെ നീക്കത്തിനെയാണ് അയോധ്യയിലെ ധർമ്മ സഭ ചോദ്യം ചെയ്യുന്നത്. ഇനി രാമക്ഷേത്ര നിർമ്മാണത്തിനായി കാത്ത് നിൽക്കാനാവില്ലെന്ന സന്ദേശം സന്യാസിമാർ നൽകുമ്പോൾ കേന്ദ്ര സർക്കാർ അക്ഷരാർത്ഥത്തിൽ വെട്ടിലാവുകയാണ്. ഇതിനുള്ള മറുപടി കൂടിയാണ് അമിത് ഷായുടെ പ്രസ്താവനയെ ചേർത്ത് വായിക്കാം.
ആയോധ്യയിൽ ഇന്നലെ എത്തിയത് ലക്ഷങ്ങളാണ്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള ഏറ്റവും വിലയ ഒത്തുചേരൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിഎച്ച്പി പ്രവർത്തകരും സന്യാസിമാരും സമ്മേളിച്ച ധർമസഭയിൽ നിർമോഹി അഖാരയുടെ രാംജിദാസാണു പ്രഖ്യാപനം നടത്തിയത്. ജനുവരി 15 നാണു കുംഭമേള ആരംഭിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിനായി സന്യാസിമാർ പ്രതിജ്ഞയെടുത്തു. അതുകൊണ്ട് തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണമെന്ന ആവശ്യം ശക്തിപ്പെടുമ്പോൾ ഉറക്കം മുടങ്ങുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി കേന്ദ്രനേതൃത്വത്തിനും. പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ കേന്ദ്ര സർക്കാരിനെ കുഴപ്പത്തിലാക്കുന്ന നീക്കമാണ് ഇത്. ക്ഷേത്രത്തിൽ കടുംപിടിത്തം പാടില്ലെന്നും എല്ലാ ശറിയാക്കാമെന്നുമുള്ള നിലപാടാണ് ബിജെപിക്കുള്ളത്. എന്നാൽ പറ്റില്ലെന്ന് വിഎച്ച്പിയും പറയു്ന്നു.
ബിജെപിയിലെ മോദിയുടെ പിൻഗാമിയാകുമെന്നു വരെ കരുതപ്പെടുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളും നീക്കങ്ങളും പരിവാറുകാർക്ക് കരുത്ത ്പകരുന്നത്. രാമന്റെ പ്രതിമ നിർമ്മിക്കുമെന്ന പ്രഖ്യാപനവും മറ്റും പരിവാറുകാർ ആവേശത്തോടെ ഏറ്റെടുക്കുന്നു. എൻഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ നീക്കങ്ങളും ഉന്നം വയ്ക്കുന്നതു മോദിയെതന്നെ. ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിലെ സമരമുഖത്ത് എത്തിയതു ബിജെപിയെ അസ്വസ്ഥരാക്കുന്നു. ഇതെല്ലാം മോദിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ്. രാമക്ഷേത്രം മോദിയുടെ മുഖ്യ പ്രചാരണായുധമായിരുന്നെങ്കിലും നടപ്പാക്കാനുള്ള വാഗ്ദാനമായി ബിജെപി അതിനെ കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ധർമ്മ സഭ ചേർന്നത്.
മൂന്നു സംസ്ഥാനങ്ങളിലുമായി 129 ക്ഷേമപദ്ധതികളാണു ബിജെപി നടപ്പാക്കിയത്. ഭരണവിരുദ്ധ വികാരമുണ്ടാകുമെന്നാണു ഗുജറാത്തിൽ പ്രചാരണമുണ്ടായിരുന്നത്. എന്നാൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപി അവിടെ ഭരണം നിലനിർത്തി. പ്രവർത്തിക്കുന്നവരെപ്പറ്റി ജനം ചർച്ച ചെയ്യുന്ന കാലമാണിത്. ഓരോ തിരഞ്ഞെടുപ്പിനും അതിന്റേതായ വിഷയങ്ങളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക വിഷയങ്ങളും നേതൃപ്രഭാവവും സ്വാധീനിക്കപ്പെടും. ഫെഡറൽ സംവിധാനമുള്ള നമ്മുടെ രാജ്യത്തു ദേശീയ, പ്രാദേശിക വിഷയങ്ങൾ ഇടകലർന്നു തിരഞ്ഞെടുപ്പുകളെ ബാധിക്കും.
മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം, മുൻപത്തെ രണ്ടു ടേമിനേക്കാൾ വേഗം കൂടിയതായിരുന്നു. കാരണം കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ സഹായം മധ്യപ്രദേശിനു കിട്ടി. യുപിഎ സർക്കാരുണ്ടായിരുന്നപ്പോൾ അതായിരുന്നില്ല അവസ്ഥ. മോദി സർക്കാരിന്റെ സഹായത്താൽ വികസനം വേഗത്തിലായി. ഫെഡറൽ സംവിധാനത്തിന്റെ പ്രത്യേകതകയാണിത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലത്തെ പ്രധാന്യത്തോടെയാണു പാർട്ടി കാണുന്നത്.
കർഷകർക്കായി ഒരുപാടു കാര്യങ്ങൾ ഞങ്ങളുടെ സർക്കാരുകൾ ചെയ്യുന്നുണ്ട്. മധ്യപ്രദേശിൽ ദിഗ്‌വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 18 ശതമാനം പലിശയ്ക്കാണു കർഷകർക്കു വായ്പ അനുവദിച്ചിരുന്നത്. ശിവരാജ് സിങ് സർക്കാർ വായ്പ നൽകിയത് അഞ്ചു ശതമാനം പലിശയ്ക്കാണ്. പലിശയില്ലാതെ 13,000 കോടിയിലേറെ രൂപയും മധ്യപ്രദേശിൽ കാർഷിക വായ്പ നൽകി. മധ്യപ്രദേശിൽ ചൗഹാനും ഛത്തീസ്‌ഗഡിൽ രമൺ സിങ്ങും 15 വർഷമായി ചെയ്യുന്നത്ര കാര്യങ്ങൾ ഇതുവരെ ആരും ചെയ്തിട്ടില്ല.
കോടതിയിൽനിന്ന് അനുകൂല പ്രതികരണമുണ്ടാകുമെന്നാണു പ്രതീക്ഷ. ഞങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ആരും സംശയിക്കേണ്ട. തെറ്റായ കാര്യങ്ങൾ ഉന്നയിക്കുന്നതിൽനിന്നു കോൺഗ്രസ് പിന്മാറണം. ശിവസേനയും ബിജെപിയും വ്യത്യസ്ത പാർട്ടികളാണ്. അയോധ്യവിഷയത്തിൽ രണ്ടു പാർട്ടികൾക്കിടയിലും ഭിന്നതയില്ല. കോൺഗ്രസ് ഹിന്ദുത്വ അജൻഡകൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഗോശാല ഉൾപ്പെടെയുള്ള വിഷയങ്ങൾ 1950 മുതൽ ഞങ്ങൾ ഉന്നയിക്കുന്നതാണ്. തിരഞ്ഞെടുപ്പുകാലത്തു മാത്രമല്ല അതിനുശേഷവും രാഷ്ട്രീയപാർട്ടികൾ ഹിന്ദുത്വ വിഷയങ്ങൾ ഏറ്റെടുക്കണം അമിത് ഷാ പറഞ്ഞു.
ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യവുമായി വിഎച്ച്പിയും ക്ഷേത്രനിർമ്മാണ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും അയോധ്യയിൽ വെവ്വേറെ സമ്മേളനങ്ങളാണു നടത്തിയത്. 75,000 വിഎച്ച്പി പ്രവർത്തകർ അയോധ്യയിലെത്തിയെന്നാണു വിവരം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണു ശിവസേനാ പ്രവർത്തകർ അയോധ്യയിൽ ഒത്തുചേർന്നത്.
രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും ഡിസംബർ 11 നുശേഷം തീരുമാനമെടുക്കുമെന്നു സ്വാമി രാമഭദ്രാചാര്യ ധർമസഭയിൽ പറഞ്ഞു. ക്ഷേത്രനിർമ്മാണത്തിന് ഓർഡിനൻസ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടാകുമെന്നു കൂടിക്കാഴ്ചയ്ക്കിടെ ഒരു കേന്ദ്രമന്ത്രി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 11 വരെ പെരുമാറ്റചട്ടം നിലവിലുണ്ട്. ക്ഷേത്രനിർമ്മാണം ചർച്ച ചെയ്യുന്ന കൂട്ടങ്ങൾ പലയിടത്തും. 1992 നുശേഷം രാമഭക്തരുടെ ഏറ്റവും വലിയ സമ്മേളനമാണു അയോധ്യയിൽ നടന്നതെന്ന് വിഎച്ച്പി.
രാമക്ഷേത്രം നിർമ്മിക്കുന്നതിന് രാമജന്മഭൂമി ന്യാസിന്റെ പണിപ്പുര പ്രവർത്തിക്കുന്ന സ്ഥലത്തിനു സമീപമായിരുന്നു വിഎച്ച്പിയുടെ സന്യാസി സമ്മേളനം. 'ജയ് ശ്രീരാം' വിളികളോടെ ആയിരങ്ങളാണു രാവിലെ മുതൽ നഗരത്തിലേക്ക് എത്തിയത്. 1986 ലെ പ്രശസ്തമായ രാമായണ ടിവി പരമ്പര നഗരത്തിൽ പലയിടത്തും പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.
ശനിയാഴ്ച മുതൽ കനത്ത പൊലീസ് കാവലിലായിരുന്നു അയോധ്യയും ഫൈസാബാദും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു പുറമേ ആയിരത്തിലേറെ സായുധ സേനാംഗങ്ങളും സുരക്ഷ ഒരുക്കി. സമ്മേളനത്തിനെത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ആകാശനിരീക്ഷണത്തിനായി ഡ്രോണുകളും ഉപയോഗിച്ചു.