- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ പേരു ദുരുപയോഗിച്ചതാവാമെന്ന ബച്ചന്റെ വാദം വീണ്ടും പൊളിഞ്ഞു; ടെലിഫോൺ കോൺഫറൻസിലൂടെ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തതിന്റെ തെളിവ് പുറത്ത്; നുണ പറഞ്ഞ് കൂടുതൽ ഒറ്റപ്പെട്ട് ബിഗ് ബി
വിദേശത്ത് കള്ളപ്പണം ഒളിപ്പിച്ചവരുടെ കൂട്ടത്തിൽ തന്റെ പേര് പ്രത്യക്ഷപ്പെട്ടതിനെതിരെ അമിതാബ് ബച്ചൻ നിരത്തിയ ന്യായങ്ങളൊന്നായി പൊളിയുന്നു. പാനമ രേഖകളിൽ തന്റെ പേര് ദുരുപയോഗം ചെയ്തതാവാമെന്നായിരുന്നു ബച്ചന്റെ വാദം. എന്നാൽ, ടെലികോൺഫറൻസിലൂടെ പാനമയിലെ കമ്പനികളുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ബച്ചൻ പങ്കെടുത്തതിന്റെ തെളിവുകൾ പുറത്തുവന്നു. 1993 മുതൽ 1997 വരെയള്ള കാലയളവിൽ പാനമയിൽനിന്ന് പ്രവർത്തിക്കുന്ന നാല് ഷിപ്പിങ് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ബച്ചൻ ഉണ്ടായിരുന്നുവെന്നാണ് പാനമയിലെ നിയമ സ്ഥാപനമായ മൊസ്സാക്ക് ഫോൺസെക്ക പുറത്തുവിട്ട രേഖകളിൽ ഉള്ളത്. എന്നാൽ ഈ കമ്പനികളെ തനിക്കറിയില്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതാവാമെന്നുമാണ് ബച്ചൻ അഭിപ്രായപ്പെട്ടത്. എന്നാൽ ഇത് നുണയാണെന്ന് പുതിയ രേഖകൾ തെളിയിക്കുന്നു. ടെലി കോൺഫറൻസിലൂടെ ഈ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ബച്ചൻ പങ്കെടുത്തതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ബഹാമസിലെ ട്രാംപ് ഷിപ്പിങ് ലിമിറ്റിന്റെയും ബ്രിട്ടീഷ് വിർജിൻ ദ്വീപിലെ സീ ബൾക്ക് ഷിപ്പിങ് കമ്പനി ലിമിറ്റഡിന്റെയും 1994 ഡി
വിദേശത്ത് കള്ളപ്പണം ഒളിപ്പിച്ചവരുടെ കൂട്ടത്തിൽ തന്റെ പേര് പ്രത്യക്ഷപ്പെട്ടതിനെതിരെ അമിതാബ് ബച്ചൻ നിരത്തിയ ന്യായങ്ങളൊന്നായി പൊളിയുന്നു. പാനമ രേഖകളിൽ തന്റെ പേര് ദുരുപയോഗം ചെയ്തതാവാമെന്നായിരുന്നു ബച്ചന്റെ വാദം. എന്നാൽ, ടെലികോൺഫറൻസിലൂടെ പാനമയിലെ കമ്പനികളുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ബച്ചൻ പങ്കെടുത്തതിന്റെ തെളിവുകൾ പുറത്തുവന്നു.
1993 മുതൽ 1997 വരെയള്ള കാലയളവിൽ പാനമയിൽനിന്ന് പ്രവർത്തിക്കുന്ന നാല് ഷിപ്പിങ് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ബച്ചൻ ഉണ്ടായിരുന്നുവെന്നാണ് പാനമയിലെ നിയമ സ്ഥാപനമായ മൊസ്സാക്ക് ഫോൺസെക്ക പുറത്തുവിട്ട രേഖകളിൽ ഉള്ളത്. എന്നാൽ ഈ കമ്പനികളെ തനിക്കറിയില്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതാവാമെന്നുമാണ് ബച്ചൻ അഭിപ്രായപ്പെട്ടത്.
എന്നാൽ ഇത് നുണയാണെന്ന് പുതിയ രേഖകൾ തെളിയിക്കുന്നു. ടെലി കോൺഫറൻസിലൂടെ ഈ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ബച്ചൻ പങ്കെടുത്തതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ബഹാമസിലെ ട്രാംപ് ഷിപ്പിങ് ലിമിറ്റിന്റെയും ബ്രിട്ടീഷ് വിർജിൻ ദ്വീപിലെ സീ ബൾക്ക് ഷിപ്പിങ് കമ്പനി ലിമിറ്റഡിന്റെയും 1994 ഡിസംബർ 12-ന് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ബച്ചൻ പങ്കെടുത്തത്.
രണ്ട് കമ്പനികളുടെയും രേഖകളിൽ ബച്ചനെ ഡയറക്ടർ സ്ഥാനത്ത് കാണിച്ചിട്ടുണ്ട്. സീ ബൾക്ക് ഷിപ്പിങ് കമ്പനി, ലേഡി ഷിപ്പിങ്, ട്രഷർ ഷിപ്പിങ്, ട്രാംപ് ഷിപ്പിങ് എന്നീ കമ്പനികളുടെ ഡയറക്ടറും മാനേജിങ് ഡയറക്ടറുമായിരുന്നു അമിതാബ് ബച്ചനെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ അപ്പാടെ നിഷേധിക്കുകയാണ് ബച്ചൻ ചെയ്തത്.