- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരൊറ്റ ചരടിൽ 17 വർഷം താരങ്ങളെ കോർത്തിണക്കി ഇന്നസെന്റ് പടിയിറങ്ങുമ്പോൾ പകരക്കാരനെ തേടി 'അമ്മ'; ദിലീപ് ചേരിയും ദിലീപ് വിരുദ്ധ ചേരിയും പോരിന് കോപ്പുകൂട്ടുന്നതോടെ താരസംഘടന പിളർപ്പിലേക്കോ? ഭരണം പിടിക്കാൻ പൃഥ്വിരാജും കൂട്ടരും ഇറങ്ങിയാൽ സംഘടന രണ്ടാവും; രാഷ്ട്രീയവും സിനിമയും ഒന്നിച്ചുകൊണ്ടുപോയ ഇന്നസെന്റ് ജൂണിൽ സ്ഥാനമൊഴിയുമ്പോൾ സംഘടനയെ കാത്തിരിക്കുന്ന വെല്ലുവിളികൾ ഇങ്ങനെ
കൊച്ചി: ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് വ്യക്തമായതോടെ, ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് താരസംഘടന.എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകുന്നതിൽ കഴിഞ്ഞ 17 വർഷമായി വിജയിച്ച ഇന്നസന്റിന് പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. നടിയെ ആക്രമിച്ച കേസ് കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് ഇന്നസെന്റ് പക്ഷം പിടിച്ചുവെന്ന തോന്നൽ പുറമേയുണ്ടായത്. തല മുതിർന്ന വാർത്താസമ്മേളനത്തിൽ പതറുന്നതും മലയാളികൾ കണ്ടു. എന്നിരുന്നാലും താരസംഘടനയിലെ വിവിധ ഗ്രൂപ്പുകൾ ഏകകണ്ഠമായി കേട്ടിരുന്നു ഇന്നസന്റിന്റെ നർമത്തിൽ പൊതിഞ്ഞ അനുനയങ്ങൾ. ഒന്നിച്ചുകൊണ്ടുപോകാൻ ശക്തിയില്ലാതാകുന്നതോടെ അമ്മ പിളരുമോ എന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു.പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന്റെ കാരണം വ്യക്തമാക്കിയില്ലെങ്കിലും സ്ഥാനമോഹമില്ലെന്നും ഒരുപാട് പ്രശ്നങ്ങളും തിരക്കുകളുമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ അധ്യക്ഷസ്ഥാനം കഷ്ടപ്പെട്ട് നേടിയതുമല്ല. താൻ രാജിവെക്കുന്നതല്ലെന്നും തനിക്ക് രാജിവെച്ച് ഒഴിയേണ്ട സാഹചര്യമില്ലെന്നും ഇന്നസെന്റ് വ്യക്ത
കൊച്ചി: ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് വ്യക്തമായതോടെ, ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് താരസംഘടന.എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകുന്നതിൽ കഴിഞ്ഞ 17 വർഷമായി വിജയിച്ച ഇന്നസന്റിന് പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. നടിയെ ആക്രമിച്ച കേസ് കൈകാര്യം ചെയ്യുന്നതിൽ മാത്രമാണ് ഇന്നസെന്റ് പക്ഷം പിടിച്ചുവെന്ന തോന്നൽ പുറമേയുണ്ടായത്. തല മുതിർന്ന വാർത്താസമ്മേളനത്തിൽ പതറുന്നതും മലയാളികൾ കണ്ടു. എന്നിരുന്നാലും താരസംഘടനയിലെ വിവിധ ഗ്രൂപ്പുകൾ ഏകകണ്ഠമായി കേട്ടിരുന്നു ഇന്നസന്റിന്റെ നർമത്തിൽ പൊതിഞ്ഞ അനുനയങ്ങൾ.
ഒന്നിച്ചുകൊണ്ടുപോകാൻ ശക്തിയില്ലാതാകുന്നതോടെ അമ്മ പിളരുമോ എന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു.പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന്റെ കാരണം വ്യക്തമാക്കിയില്ലെങ്കിലും സ്ഥാനമോഹമില്ലെന്നും ഒരുപാട് പ്രശ്നങ്ങളും തിരക്കുകളുമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ അധ്യക്ഷസ്ഥാനം കഷ്ടപ്പെട്ട് നേടിയതുമല്ല. താൻ രാജിവെക്കുന്നതല്ലെന്നും തനിക്ക് രാജിവെച്ച് ഒഴിയേണ്ട സാഹചര്യമില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.
വർഷങ്ങളായി താൻ ഈ സ്ഥാനത്തുണ്ട്. കഴിഞ്ഞ നാലു ടേമിലും അധ്യക്ഷ സ്ഥാനത്തു നിന്നും തന്നെ മാറ്റി നിർത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നതാണെന്നും എന്നാൽ, സ്നേഹത്തിന്റെ സമ്മർദ്ദം ഒന്നുകൊണ്ടു മാത്രം തുടരാൻ നിർബന്ധിതനാകുകയായിരുന്നുവെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.
ജൂണിലാണ് നിലവിലെ കാലാവധി പൂർത്തിയാകുക. ജൂലൈയിൽ ചേരാനിരിക്കുന്ന ജനറൽ ബോഡിയിൽ തന്റെ നിലപാട് വ്യക്തമാക്കുമെന്നും പ്രസിഡന്റാകാൻ കഴിവുള്ള ഒട്ടേറെപ്പേർ സംഘടനയിലുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.ഇന്നസെന്റ് രാജി പ്രഖ്യാപിച്ചതോടെ താരസംഘടന പിളർപ്പിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.
അമ്മ ജനറൽ സെക്രട്ടറി മമ്മൂട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ മത്സരിച്ച് പദവിയിൽ തുടരാൻ താൽപ്പര്യമില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ദിലീപിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് മമ്മൂട്ടിയോട് ശക്തമായ എതിർപ്പുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഏകപക്ഷീയമായി ദിലീപിനെ കുറ്റക്കാരനാക്കുകയും പുറത്താക്കുകയും ചെയ്തുവെന്നാണ് ദിലീപിനൊപ്പം നിൽക്കുന്നവരുടെ ആക്ഷേപം.
ദിലീപിനെ അമ്മ ട്രഷറർ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയോ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ മാത്രമേ ഉണ്ടാകൂ എന്നാണ് ഭൂരിപക്ഷം പേരും കരുതിയത്. എന്നാൽ ഇതിന് വിപരീതമായി ദിലീപിനെ പുറത്താക്കുകയാണുണ്ടായത്. നടൻ പൃഥ്വിരാജ്, രമ്യാ നമ്പീശൻ, ആസിഫ് അലി എന്നിവരുടെ വാശിക്ക് വഴങ്ങിയാണ് ദിലീപിനെ പുറത്താക്കിയതെന്നാണ് താരത്തെ പിന്തുണയ്ക്കുന്നവർ വിശ്വസിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്ത ശേഷം ആദ്യമായി താരസംഘടനയുടെ ജനറൽ ബോഡി യോഗം ജൂലൈയിൽ ചേരാനിരിക്കുകയാണ്. ഭരണം പിടിക്കാൻ പൃഥ്വിരാജും സംഘവും ഇറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവരെ പുറത്താക്കാനുള്ള നീക്കമാണ് മറുവിഭാഗം നടത്തുന്നത്. ദിലീപിനെ കുടുക്കാൻ മഞ്ജു വാര്യർ ഉൾപ്പെടെ സിനിമാ രംഗത്ത് നിന്നുള്ളവർ ശ്രമിച്ചുവെന്ന പ്രധാന പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ ദിലീപ് വിഭാഗം ആയുധമാക്കും.
ദിലീപ് വിരുദ്ധ ചേരിയിലെ താരങ്ങൾ പുറത്താകുകയോ. അമ്മ പിളർന്ന് പുതിയ സംഘടന രൂപമെടുക്കുന്നതിലേക്കോ കാര്യങ്ങൾ നീങ്ങുന്നുവെന്നാണ് അണിയറ സംസാരം.എംപി ആയതോടെ അമ്മ പ്രസിഡന്റ്് സ്ഥാനം താരം ഒഴിഞ്ഞേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ രാഷ്ട്രീയവും സിനിമയും അദ്ദേഹം ഒന്നിച്ചു തന്നെ കൈകാര്യം ചെയ്തു വരികയായിരുന്നു. ദീർഘ നാളായി മികച്ച പ്രസിഡന്റായി അമ്മയെ നയിച്ചിരുന്ന ഇന്നസെന്റിന്റെ പ്രതിഛായയെ ബാധിച്ചത് നടി ആക്രമിക്കപ്പെട്ട കേസാണ്. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് ദിലീപ് ജയിലിലായപ്പോൾ മൗനം പാലിച്ചതും വിവാദമായി. നീണ്ട പതിനേഴ് വർഷം അമ്മ പ്രസിഡന്റ് പദവി അലങ്കരിച്ച ശേഷമാണ് പിൻവാങ്ങൽ.
എന്നാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഇന്നസെന്റിനു പകരം മറ്റൊരാളെ കണ്ടെത്തുക എന്നത് അംഗങ്ങൾക്ക് മുന്നിൽ വലിയ ചോദ്യമാണ്. ഇന്നസെന്റിന്റെ അഭാവത്തിൽ ഇടവേള ബാബുവാണ് സംഘടനയുടെ കാര്യങ്ങൾ നോക്കുന്നത്. അതിനാൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുന്നതിനെ വലിയൊരു വിഭാഗം പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ പ്രായക്കുറവാണ് ഇടവേള ബാബുവിന് തിരിച്ചടി. ഇന്നസെന്റിനെപ്പോലെ മുതിർന്ന ഒരു നടൻ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.