- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്താക്കിയ ദിലീപും തമാശ കൊഴുപ്പിക്കാൻ മിമിക്രിക്കാരും എത്തില്ല; പൃഥ്വിരാജും വിട്ടു നിൽക്കും; മഞ്ജുവാര്യയും വരുന്നില്ല; വനിതാ കൂട്ടായ്മ നിസ്സഹകരണത്തിൽ തന്നെ; ഗണേശ് കുമാറിനും താൽപ്പര്യമില്ല; മഴവിൽ മനോരമയുടെ മെഗാഷോയിൽ തെളിയുക താരസംഘടനയുടെ പ്രതിസന്ധിയുടെ ചിത്രം; പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് ഒഴിയുമ്പോൾ മത്സരം ഒഴിവാക്കാൻ ശ്രമം തുടർന്ന് മമ്മൂട്ടി; സമവായത്തിൽ മധുവിനെ തലപ്പത്തെത്തിക്കാൻ തീവ്രശ്രമം; അമ്മയുടെ നേതൃത്വം മോഹൻലാലിലേക്ക് എത്തുമോ?
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫിൽഡ് സ്റ്റേഡിയത്തിൽ അമ്മ' മഴവില്ല് മെഗാഷോ മെയ് ആറിന് നടക്കുമ്പോൾ അണിയറയിൽ നടക്കുന്നത് പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള ശ്രമം. മമ്മൂട്ടിയും മോഹൻലാലുമെല്ലാം നടീ നടന്മാരിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാനുള്ള ശ്രമിത്തിലാണ്. അമ്മയുടെ പരിപാടിയിൽ ദിലീപ് പങ്കെടുക്കുന്നില്ല. ഇതിനൊപ്പം പൃഥ്വിരാജും വിട്ടുനിൽക്കുന്നു. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ സാന്നിധ്യവും ഉണ്ടാകില്ലെന്നാണ് സൂചന. അതിനിടെ ഇവരെ എല്ലാം പങ്കെടുപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട്. സിനിമയിലെ ചേരിതിരിവ് ഷോയിലും നിഴലിക്കുമെന്നാണ് സൂചന. അതിനിടെ ദിലീപിനെ വേദിയിൽ എങ്കിലും എത്തിക്കാനുള്ള ശ്രമം സജീവമാണ്. സിനിമാ തിരക്കുകൾ കാരണം പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അമ്മയുടെ നേതൃത്വത്തെ പൃഥ്വി രാജ് അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽ അക്രമത്തിനിരയായ നടിയും പരിപാടിയിൽ പങ്കെടുക്കില്ല. അമ്മയുടെ സ്റ്റേജ് ഷോയിൽ വർഷങ്ങൾക്കു മുമ്പാണ്ടായ പ്രശ്‌നങ്ങളാണ് നടിയെ ആക്രമിക്കാൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊച്ചിയിൽ നടന്ന റിഹേഴ്
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫിൽഡ് സ്റ്റേഡിയത്തിൽ അമ്മ' മഴവില്ല് മെഗാഷോ മെയ് ആറിന് നടക്കുമ്പോൾ അണിയറയിൽ നടക്കുന്നത് പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള ശ്രമം. മമ്മൂട്ടിയും മോഹൻലാലുമെല്ലാം നടീ നടന്മാരിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാനുള്ള ശ്രമിത്തിലാണ്. അമ്മയുടെ പരിപാടിയിൽ ദിലീപ് പങ്കെടുക്കുന്നില്ല. ഇതിനൊപ്പം പൃഥ്വിരാജും വിട്ടുനിൽക്കുന്നു. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ സാന്നിധ്യവും ഉണ്ടാകില്ലെന്നാണ് സൂചന. അതിനിടെ ഇവരെ എല്ലാം പങ്കെടുപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട്. സിനിമയിലെ ചേരിതിരിവ് ഷോയിലും നിഴലിക്കുമെന്നാണ് സൂചന. അതിനിടെ ദിലീപിനെ വേദിയിൽ എങ്കിലും എത്തിക്കാനുള്ള ശ്രമം സജീവമാണ്. സിനിമാ തിരക്കുകൾ കാരണം പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അമ്മയുടെ നേതൃത്വത്തെ പൃഥ്വി രാജ് അറിയിച്ചിട്ടുണ്ട്.
കൊച്ചിയിൽ അക്രമത്തിനിരയായ നടിയും പരിപാടിയിൽ പങ്കെടുക്കില്ല. അമ്മയുടെ സ്റ്റേജ് ഷോയിൽ വർഷങ്ങൾക്കു മുമ്പാണ്ടായ പ്രശ്‌നങ്ങളാണ് നടിയെ ആക്രമിക്കാൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊച്ചിയിൽ നടന്ന റിഹേഴ്‌സൽ ക്യാമ്പും അതോടെ ചർച്ചയായി. ഈ സാഹചര്യത്തിൽ ഏറെ കരുതലുകളുമായാണ് പുതിയ ഷോയുടെ റിഹേഴ്‌സൽ പുരോഗമിക്കുന്നത്. ജയറാമിന്റെ നേതൃത്വത്തിലാണ് എല്ലാം മുന്നോട്ട് പോകുന്നത്. നടിയെ ആക്രമിച്ച സംഭവത്തോടെ താരങ്ങൾക്കിടയിൽ വലിയ ഭിന്നതയുണ്ടായി. അമ്മയുടെ എക്‌സിക്യൂട്ടീവിൽ പോലും ഇത് നിഴലിച്ചു. ഇതോടെ തകരാറിലായ സൗഹൃദങ്ങൾ പൊടിതട്ടിയെടുക്കാനാണ് ശ്രമം.
താമസിയാതെ അമ്മയുടെ ജനറൽ ബോഡി നടക്കുന്നുണ്ട്. ഇതിൽ സ്ഥാനം ഒഴിയുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തണം. ഇത് വലിയ ഭിന്നതയ്ക്ക് കാരണമാകും. അമ്മയിൽ പിടിമുറുക്കാൻ ദിലീപ് സജീവമായി തന്നെ രംഗത്തുണ്ട്. മറഞ്ഞു നിന്നുള്ള പിൻസീറ്റ് ഡ്രൈവിങ് ദിലീപ് ഇഷ്ടപ്പെടുന്നില്ല. എന്നാൽ ദിലീപ് അനുയായികളുടെ നിർദ്ദേശ പ്രകാരമാണ് അമ്മയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമണം നടത്തിയ സംഭവത്തിന്റെ ഗൂഢാലോചന കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
അതുകൊണ്ട് തന്നെ കാര്യവട്ടത്തെ ഷോയിൽ ദിലീപ് പങ്കെടുക്കില്ല. അമ്മയുടെ അംഗമല്ലാത്തതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് ചില താരങ്ങൾ പറയുന്നു. ദിലീപ് വിദേശത്താണ്, ഷോ നടക്കുന്നതിന്റെ തലേദിവസമേ കേരളത്തിലെത്തൂ. അതുകൊണ്ട് പങ്കെടുക്കാനൊക്കില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. പക്ഷേ ദിലീപ് അനുകൂലികൾ നിരവധി ഈ വേദിയിലുണ്ട്. അതുകൊണ്ട് തന്നെ ഓരോ ചലനവും അപ്പോഴപ്പോൾ ദിലീപ് അറിയുന്നു. പൃഥ്വി രാജ് നേതൃസ്ഥാനത്ത് എത്തില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. നിർധനരായ ആർടിസ്റ്റുകളെ സഹായിക്കാൻ ഫണ്ട് ശേഖരിക്കാനാണ് 'അമ്മ' മഴവിൽ മനോരമയുമായി ചേർന്ന് മെഗാഷോ സംഘടിപ്പിക്കുന്നത്. നൂറോളം താരങ്ങളുടെ കലാപരിപാടികളാണ് മെഗാഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ് നടന്ന ഷോകളെല്ലാം ദിലീപിന്റെ മേൽനോട്ടത്തിലായിരുന്നു. നടൻ സിദ്ദിഖ് അടക്കമുള്ള താരങ്ങളാണ് ദലീപിനെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും പറയുന്നു.
ദിലീപുമായി ബന്ധമുള്ള ചില മിമിക്രിതാരങ്ങൾ ഇത്തവണ പങ്കെടുക്കില്ലെന്നതും ഷോയുടെ മാറ്റ് കുറയ്ക്കുന്നുണ്ട്. കമ്മാരസംഭവത്തിന്റെ വിദേശ റിലീസിംഗുമായി ബന്ധപ്പെട്ട് ദിലീപ് സിംഗപ്പൂരിലും ദുബായിലും പോയിരിക്കുകയാണ്. ദിലീപ് സംഘടനയുടെ തലപ്പത്ത് എത്തിയ ശേഷമാണ് അമ്മയ്ക്ക് വരുമാനം കൂടിയത്. ട്വന്റി 20 എന്ന സിനിമ ദിലീപ് നിർമ്മാണ ചെലവ് ഏറ്റെടുക്കുകയായിരുന്നു. അതിൽ നിന്ന് കിട്ടിയ ലാഭം വലിയ തുകയായിരുന്നു. അതിനാൽ ദിലീപിനെ ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം സംഘടനയ്ക്കുള്ളിലുണ്ട്. അതേസമയം ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും നടൻ ഗണേശ്‌കുമാർ ഇതുവരെ സഹകരിച്ചിട്ടില്ല. ഇതും ഭിന്നതയ്ക്ക് തെളിവാണ്. ഇതിനിടെയാണ് സമവായത്തിലൂടെ അമ്മയുടെ നേതാവിനെ കണ്ടെത്താൻ നീക്കം നടക്കുന്നത്.
മുതിർന്ന നടൻ മധുവിനെ സർവ്വസമ്മതനായി തെരഞ്ഞെടുക്കാനാണ് സാധ്യത. എന്നാൽ മധുവിനെ കൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കാൻ കഴിയുമോ എന്ന സംശയവും ബാക്കിയാണ്. മോഹൻലാലിനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായം സജീവമാണ്. എല്ലാവരേയും ഒരുമിപ്പിക്കാൻ ലാലിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഇനി ഭാരവാഹിയാകാൻ ഇല്ലെന്ന് മമ്മൂട്ടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്. എന്നാൽ യുവാക്കൾ അമ്മയെ നിയന്ത്രിക്കട്ടേയെന്നാമ് ലാൽ പറയുന്നത്. എന്നാൽ എല്ലാവരും പിന്തുണയ്ക്കുന്ന യുവാക്കളെ കണ്ടെത്താനാകുന്നുമില്ല. അമ്മയുടെ ഷോയിൽ വനിതാ കൂട്ടായ്മാ നേതാക്കളുടെ സഹകരണവും കുറവാണ്. അതും അമ്മയിലെ നേതാക്കളെ സമവായം കണ്ടെത്താൻ വലയ്ക്കുന്നുണ്ട്.
സർവ്വ സമ്മതനായ പ്രസിഡന്റിനെ കിട്ടിയില്ലെങ്കിൽ ഇന്നസെന്റിന് പകരക്കാരനെ കണ്ടെത്താൻ മത്സരം ഉറപ്പാകും. ഈ ബലാബലും അമ്മയെ ദുർബലമാക്കും. അതുകൊണ്ട് ലാൽ തന്നെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് സൂചന.