- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് നിന്നും കോട്ടയത്ത് എത്തി സുഹൃത്തിന്റെ വീട്ടിൽ തങ്ങി ശബരിമലയിലേക്ക് പുറപ്പെട്ട അമ്മണിക്ക് കൂട്ടായി നിന്നത് റെഡ് ഫ്ളാഗ് പ്രവർത്തകർ; പൊലീസ് പലതവണ മടക്കിയെങ്കിലും വാശിയോടെ യാത്ര തുടർന്ന ആദിവാസി നേതാവ് പിന്തിരിഞ്ഞത് മനിതിക്കാരുടെ കാടുവഴിയുള്ള നിർത്താതെയുള്ള ഓട്ടത്തിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ; ഇനിയും എത്തുമെന്ന് പറഞ്ഞ് മടങ്ങിയത് പൊലീസ് അകമ്പടിയോടെ ശബരിമല യാത്ര തുടരുന്നതിനിടെയിൽ എരുമേലി പിന്നിട്ട ശേഷം
എരുമേലി: ശബരിമല ദർശനത്തിനു വയനാട് നിന്നെത്തിയ ആദിവാസി വനിതാ നേതാവ് കെ. അമ്മിണിയെ പന്തിരിപ്പിച്ചത് ശബരിമലയിൽ ഇന്നലെയുണ്ടായ സംഭവി വികസാങ്ങൾ തന്നെ. നാൽപ്പത്തിനാല് വയസ്സുള്ള അമ്മണി രണ്ടും കൽപ്പിച്ചായിരുന്നു യാത്ര. എന്നാൽ മനിതിയുടെ സംഘം പേടിച്ചോടുന്ന ദൃശ്യങ്ങൾ കണ്ടതോടെ അമ്മണിയും പിന്മാറി. പമ്പയ്ക്കുള്ള വഴിയിൽ കണമലയ്ക്കു സമീപം മുട്ടപ്പള്ളിയിൽ യാത്ര മതിയാക്കി മടങ്ങി. എരുമേലിയിൽ നിന്ന് പമ്പയ്ക്കുള്ള വഴിയിൽ എട്ടു കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് യാത്ര ഉപേക്ഷിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ പൊൻകുന്നം ഒന്നാം മൈൽ വരെ കാറിൽ എത്തിയ ഇവരെ സംഘർഷ സാധ്യത ബോധ്യപ്പെടുത്താൻ പൊൻകുന്നം പൊലീസ് ശ്രമിച്ചിരുന്നു. പ്രതിഷേധവുമായി കർമ സമിതി പ്രവർത്തകരും എത്തിയതോടെ പൊലീസ് സംരക്ഷണയിൽ പാലായിലേക്കു മടങ്ങി. കൂടുതൽ പേർ എത്തുമെന്നും ഒന്നിച്ചു ശബരിമല യാത്ര തുടരുമെന്നും അറിയിച്ച ഇവർ അര മണിക്കൂറിനു ശേഷം വീണ്ടും യാത്ര തുടങ്ങി. പിന്തുണയുമായി സിപിഐ (എം.എൽ-റെഡ്സ്റ്റാർ) സംഘവും ഉണ്ടായിരുന്നു. ഇതോടെ ഇവർ വിശ്വാസിയല്ലെന്നും ആക്ടിവിസ്റ്റാണെന്
എരുമേലി: ശബരിമല ദർശനത്തിനു വയനാട് നിന്നെത്തിയ ആദിവാസി വനിതാ നേതാവ് കെ. അമ്മിണിയെ പന്തിരിപ്പിച്ചത് ശബരിമലയിൽ ഇന്നലെയുണ്ടായ സംഭവി വികസാങ്ങൾ തന്നെ. നാൽപ്പത്തിനാല് വയസ്സുള്ള അമ്മണി രണ്ടും കൽപ്പിച്ചായിരുന്നു യാത്ര. എന്നാൽ മനിതിയുടെ സംഘം പേടിച്ചോടുന്ന ദൃശ്യങ്ങൾ കണ്ടതോടെ അമ്മണിയും പിന്മാറി. പമ്പയ്ക്കുള്ള വഴിയിൽ കണമലയ്ക്കു സമീപം മുട്ടപ്പള്ളിയിൽ യാത്ര മതിയാക്കി മടങ്ങി. എരുമേലിയിൽ നിന്ന് പമ്പയ്ക്കുള്ള വഴിയിൽ എട്ടു കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് യാത്ര ഉപേക്ഷിച്ചത്.
ഇന്നലെ രാവിലെ 9 മണിയോടെ പൊൻകുന്നം ഒന്നാം മൈൽ വരെ കാറിൽ എത്തിയ ഇവരെ സംഘർഷ സാധ്യത ബോധ്യപ്പെടുത്താൻ പൊൻകുന്നം പൊലീസ് ശ്രമിച്ചിരുന്നു. പ്രതിഷേധവുമായി കർമ സമിതി പ്രവർത്തകരും എത്തിയതോടെ പൊലീസ് സംരക്ഷണയിൽ പാലായിലേക്കു മടങ്ങി. കൂടുതൽ പേർ എത്തുമെന്നും ഒന്നിച്ചു ശബരിമല യാത്ര തുടരുമെന്നും അറിയിച്ച ഇവർ അര മണിക്കൂറിനു ശേഷം വീണ്ടും യാത്ര തുടങ്ങി. പിന്തുണയുമായി സിപിഐ (എം.എൽ-റെഡ്സ്റ്റാർ) സംഘവും ഉണ്ടായിരുന്നു. ഇതോടെ ഇവർ വിശ്വാസിയല്ലെന്നും ആക്ടിവിസ്റ്റാണെന്നും വാർത്ത പടർന്നു. അതുകൊണ്ട് തന്നെ അമ്മിണി എത്തിയാൽ തടയാൻ ശബരിമല കർമ്മ സമിതിയും തയ്യ്ാറായി.
ശബരിമലയിലേക്കുള്ള വഴിയിലും തടസ്സമുണ്ടായി. പൂവരണിയിൽ ശബരിമല കർമ സമിതി പ്രവർത്തകർ ഇവരെ വീണ്ടും തടഞ്ഞു. പ്രതിഷേധക്കാരിൽ നിന്നു രക്ഷപ്പെടുത്തി കൂടുതൽ പൊലീസ് അകമ്പടിയിൽ മുട്ടപ്പള്ളി വരെ എത്തിയെങ്കിലും പൊലീസ് സാഹചര്യം പറഞ്ഞു മനസ്സിലാക്കിയതോടെ അമ്മിണി തിരികെ എരുമേലിയിലേക്കു മടങ്ങുകയായിരുന്നു. കൊരട്ടിപ്പാലം- കണ്ണിമല- പേരൂർത്തോട്- ഇരുമ്പൂന്നിക്കര- മുക്കൂട്ടുതറ വഴിയാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വീണ്ടും ശബരിമലയ്ക്കു പോകണമെന്നു പറഞ്ഞെങ്കിലും പമ്പയിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ പൊലീസ് കാണിച്ചു. രണ്ടു മണിക്കൂറോളം സ്റ്റേഷനിൽ കാത്തിരുന്ന അവർ പിന്നീട് യാത്ര ഉപേക്ഷിക്കുകയായിരുന്നു.
ഇതിനിടെ രണ്ടു പേർ മനുഷ്യാവകാശ പ്രവർത്തകരെന്ന പേരിൽ സ്റ്റേഷനിൽ എത്തി അമ്മിണിയെ കണ്ടു. കർമസമിതി പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഇവർ പിൻവാങ്ങി. ശനിയാഴ്ച വയനാട്ടിൽ നിന്നു കോട്ടയത്ത് സുഹൃത്തിന്റെ വീട്ടിൽ തങ്ങിയ അമ്മിണി കെട്ടു നിറച്ച ശേഷമാണ് യാത്ര തുടങ്ങിയത്. പൊലീസ് തനിക്കു മതിയായ സംരക്ഷണം നൽകിയില്ലെന്ന് അവർ ആരോപിച്ചു. ഇന്നു ജില്ലാ പൊലീസ് മേധാവിയെക്കണ്ട് ശബരിമലയിൽ പോകാൻ സംരക്ഷണം ആവശ്യപ്പെടുമെന്ന് അവർ പറഞ്ഞു.