- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രാജ്യം വിടാൻ അവസരം ഒരുങ്ങുന്നു; ഒമാനിൽ പൊതുമാപ്പിന് എംബസികൾ തയ്യാറെടുക്കുന്നു; ഈ ആഴ്ച പ്രഖ്യാപനം; ഗുണകരമാകുന്നത് ആയിരക്കണക്കിന് തൊഴിലാളികൾക്ക്
മസ്‌കത്ത്: വിസ, റെസിഡന്റ്‌സ് കാർഡ് തുടങ്ങിയ യാത്രാ രേഖകളില്ലാതെ ഒമാനിൽ തങ്ങുന്ന വിദേശികൾക്ക് രാജ്യം വിടാൻ അവസരം ഒരുങ്ങുന്നു. രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പാക്കിസ്ഥാൻ, ഇന്തോനേഷ്യ എംബസി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തോളം നീണ്ടുനിൽക്കാൻ സാധ്യതയുള്ള പ്രഖ്യാപനമ
മസ്‌കത്ത്: വിസ, റെസിഡന്റ്‌സ് കാർഡ് തുടങ്ങിയ യാത്രാ രേഖകളില്ലാതെ ഒമാനിൽ തങ്ങുന്ന വിദേശികൾക്ക് രാജ്യം വിടാൻ അവസരം ഒരുങ്ങുന്നു. രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പാക്കിസ്ഥാൻ, ഇന്തോനേഷ്യ എംബസി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തോളം നീണ്ടുനിൽക്കാൻ സാധ്യതയുള്ള പ്രഖ്യാപനമാണ് ഉണ്ടാകുക.
മാനവവിഭവ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമെ തീയതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളു. ഇതോടെ അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്ക് പിഴയൊന്നും നൽകാതെ രാജ്യം വീണ്ടും അവസരം ഒരുങ്ങും.
വിഷയം ചർച്ചചെയ്യാൻ കഴിഞ്ഞ ചൊവ്വാഴ്ച വിവിധ എംബസികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ഈ ആഴ്ച മുതൽ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന സൂചനകൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അനധികൃതമായി ഒമാനിൽ തങ്ങുന്നവരെ നാട്ടിലയക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. നിരവധി പേർ ഇതിനായി എംബസിയെ സമീപിച്ചിട്ടുണ്ട്.
തൊഴിൽ മേഖലയിൽ വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ടിന് സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഒമാൻ പൊതുമാപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നത്. മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ഉപകാരപ്രദമാകുന്നതാണ് ഈ പ്രഖ്യാപനം. വിസാ കാലാവധി കഴിഞ്ഞവർക്കും ലേബർ കാർഡുമായി ബന്ധപ്പെട്ട് നിയമക്കുരുക്കിലകപ്പെട്ടവർക്കുമാണ് പൊതുമാപ്പ് ഉപകാരപ്രദമാകുക.