- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലും റമ്ദാൻ പ്രമാണിച്ച് പൊതുമാപ്പ് പ്രഖ്യാപിച്ചു; വിവിധ പ്രവിശ്യകളിലായി നിരവധി തടവുകാർ മോചിതരായി; പൊതുമാപ്പ് ലഭിക്കുക പകുതിശിക്ഷ അനുഭവിച്ചവർക്ക് മാത്രം
റിയാദ്: സൗദിയിലും റമ്ദാൻ പ്രമാണിച്ച് പൊതുമാപ്പ് പ്രഖ്യാപിച്ചു. എന്നാൽ പൊതുമാപ്പിൽ മോചിതരാകുന്നത് പകുതി ശിക്ഷ അനുഭവിച്ചവർ മാത്രമാകും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത് കൊലപാതകം, മയക്കുമരുന്ന് കടത്ത്, ഭീകര പ്രവർത്തനം പോലുള്ള വൻകുറ്റങ്ങൾക്ക് ശിക്ഷിച്ചിട്ടുള്ളവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെ
റിയാദ്: സൗദിയിലും റമ്ദാൻ പ്രമാണിച്ച് പൊതുമാപ്പ് പ്രഖ്യാപിച്ചു. എന്നാൽ പൊതുമാപ്പിൽ മോചിതരാകുന്നത് പകുതി ശിക്ഷ അനുഭവിച്ചവർ മാത്രമാകും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്
കൊലപാതകം, മയക്കുമരുന്ന് കടത്ത്, ഭീകര പ്രവർത്തനം പോലുള്ള വൻകുറ്റങ്ങൾക്ക് ശിക്ഷിച്ചിട്ടുള്ളവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും റിയാദ് പ്രവിശ്യാ ജയിൽ മേധാവി വ്യക്തമാക്കി.
റിയാ ദ്പ്രവിശ്യയിലെ ജയിലുകളിൽ നിന്നു നിരവധി തടവുകാരെ ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചിട്ടുണ്ട്. റംസാനോടനുബന്ധിച്ച് ജയിലുകളിൽ വിവിധ ബോധവൽകരണ പരിപാടികളും വ്യക്തിത്വ വികസനക്ലാസുകളും നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ നിന്നായി നൂറുകണക്കിന് പേരെ ജീവകാരുണ്യത്തിന്റെ പേരിൽ വിട്ടയച്ചതായും റിയാദ് പ്രവിശ്യാ ജയിൽ മേധാവി മുസാഅദ് അൽറുവൈലി പറഞ്ഞു.
Next Story