ആര്‍മിനിയന്‍ സഭാ ആസ്ഥാനത് കാതോലിക്കാ ബാവക്ക് ഊഷ്മള വരവേല്‍പ്പ് :നൈജീരിയയിലെ അക്രമങ്ങളില്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് ബാവ

Update: 2025-11-24 14:34 GMT

സിഡ്നി ; ഓസ്ട്രലിയയില്‍ സ്ലൈഹീക സന്ദര്‍ശനം നടത്തുന്ന മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബാസെലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവക്ക് ഊഷ്മള വരവേല്‍പ്പൊരുക്കി ഓസ്ട്രേലിയയിലെ ആര്‍മിനിയന്‍ സഭ. സിദ്‌നിയിലെ സഭാ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ആര്‍മിനിയന്‍ സഭാ മെത്രാപോലീത്ത മാര്‍ വാര്‍ഡന്‍ നവസരദ്യന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു.

ആര്‍മിനിയന്‍ സഭയിലെ നൂറുകണക്കിന് വൈദീകരും വിശ്വാസികളും പങ്കെടുത്ത ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയിലെ ഗീവര്‍ഗീസ് മാര്‍ ദീയസ്‌കോറസ് മെത്രാപോലീത്തയും കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു .ാേനൈജീരിയയിലെ ആക്രമണങ്ങളും ക്രൈസ്തവ വിരുദ്ധ കലാപങ്ങളും അവസാനിപ്പിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണമെന്ന് കാതോലിക്കാ ബാവ അഭ്യര്‍ത്ഥിച്ചു

സഭകളുടെ ഐക്യം ആഗോളതലത്തില്‍ തന്നെ അനിവാര്യം മെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. ആര്‍മിനിയന്‍ സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുണ്ടാകളുടെ ചരിത്രമുണ്ടന്ന് ആര്‍മിനിയന്‍ മെത്രാപോലീത്ത അനുസ്മരിച്ചു

വെരി റവറന്റ് തോമസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പയും പങ്കെടുത്തു

Similar News