ആസ്ട്രേലിയയിലെ ''പരുമല'' പെരുന്നാളുകള്‍ക്ക് ഗോള്‍ഡ് കോസ്റ്റില്‍ സമാപനം
By : സ്വന്തം ലേഖകൻ
Update: 2024-11-30 10:55 GMT
ഗോള്‍ഡ് കോസ്റ്റ് : ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ പെരുന്നാളും ആദൃഫല നേര്‍ച്ചയും വിപുലമായ രിതിയില്‍ നടന്നു.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭാ വൈദീക ട്രസ്റ്റിറവ. ഡോ തോമസ് വര്‍ഗീസ് അമയില്‍ മുഖ്യകാര്‍മികത്വം നിര്‍വഹിച്ചു. ഫാ. ലിജു സാമുവല്‍, ഫാ. സിനു ജേക്കബ് , ഇടവക വികാരി ഫാ. ഷിനു ചെറിയാന് എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച അനേകം വിശ്വാസികള്‍ നേര്‍ച്ച കാഴ്ചകളോടുകൂടി സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.ഇതോടുകൂടി പരിശുദ്ധനായ പരുമല തിരുമേനിയുടെ പേരില്‍ ആസ്ട്രേലിയയില്‍ നടക്കുന്ന പെരുന്നാളുകള്‍ക്ക് സമാപനം ആയിരിക്കുകയാണ