അമൃത ആശുപത്രിയില്‍ വയോജനസംഗമം സംഘടിപ്പിച്ചു

Update: 2024-11-18 13:00 GMT

കൊച്ചി: നൈറ്റിംഗല്‍സ് മെഡിക്കല്‍ ട്രസ്റ്റും, കേന്ദ്ര സാമൂഹ്യ നീതി വകുപ്പും അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് വിഭാഗവുമായി ചേര്‍ന്ന് വയോജനസംഗമം സംഘടിപ്പിച്ചു.

'ഏജിങ് വിത്ത് ഡിഗ്‌നിറ്റി' എന്ന ആപ്തവാക്യവുമായി അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എണ്‍പതോളം പേര്‍ പങ്കെടുത്തു.

വാര്‍ദ്ധക്യകാല പോഷണം, രോഗപ്രതിരോധം, , ഫിസിയോതെറാപ്പി എന്നിവയില്‍ സെമിനാര്‍ നടന്നു. ഹെല്‍ത്ത് ക്യാമ്പില്‍ ദന്താരോഗ്യവും മുതിര്‍ന്നവരുടെ വീഴ്ചാ സാധ്യതയും പരിശോധിച്ചു. സംഗമത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങളും, വിനോദ പരിപാടികളും നടന്നു.

Tags:    

Similar News