അമൃത ഹോസ്പിറ്റല്‍ ലോക മാനസികാരോഗ്യ ദിനത്തില്‍ സ്‌കീസോഫ്രീനിയ കെയര്‍ഗിവേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു
കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തില്‍ അമൃത ആശുപത്രി സ്‌കീസോഫ്രീനിയ രോഗികളെ പരിചരിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു.മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ പരിപാലിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതിനും, അവരുടെ മാനസികാരോഗ്യാത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമാണ് കെയര്‍ഗിവേഴ്‌സ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്.
ഒക്ടോബര്‍ 10ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍സ്‌കീസോഫ്രീനിയ, മാനസിക രോഗികളെ പരിചരിക്കുന്നവര്‍ നേരിടുന്ന സമ്മര്‍ദ്ദം, തൊഴിലിടത്തെ മാനസികാരോഗ്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും. ''ഉറപ്പുണ്ടോ കുറുപ്പേ'' എന്ന ഏകാംഗ നാടകത്തിന്റെ അവതരണവും ഇതോടനുബന്ധിച്ച് ഉണ്ടാകും.കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 - 2858490, 0484 - 6688490 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.