കോഴിക്കോട്: ഞായറാഴ്ച കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന യൂത്ത് ബിസിനസ് കോണ്‍ക്ലേവിന്റെ മൊബൈല്‍ ആപ്പ് എം.കെ. മുനീര്‍ എം.എല്‍.എ ലോഞ്ച് ചെയ്തു. പങ്കെടുക്കുന്നവര്‍ക്ക് പരിപാടി സംബന്ധിച്ച വിവരങ്ങള്‍ കൈമാറല്‍, നെറ്റ്‌വര്‍ക്കിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍വിധം കഴിയും വിധമാണ് ആപ്പ് തയാര്‍ ചെയ്തിരിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറിമാരായ വി.പി. റഷാദ്, സ്വാലിഹ് ടി.പി, തന്‍സീര്‍ ലത്വീഫ്, സിറ്റി സെക്രട്ടറി ശമീം ചെറുവണ്ണൂര്‍, ജില്ലാ സെക്രട്ടറി അഫീഫ് വള്ളില്‍ എന്നിവര്‍ സംബന്ധിച്ചു.