എസ് പി ഫോര്‍ട്ടിലും, എസ് പി മെഡിഫോര്‍ട്ടിലും സൗജന്യ ശ്വാസകോശ രോഗ അലര്‍ജി നിര്‍ണ്ണയ ക്യാമ്പ്
തിരുവനന്തപുരം: ലോക സി ഒ പി ഡി (COPD) ദിനത്തിന്റെ ഭാഗമായി എസ് പി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ കീഴില്‍ ഉള്ള എസ് പി ഫോര്‍ട്ട് ആശുപത്രിയിലും ഈഞ്ചക്കലിലെഎസ് പി മെഡിഫോര്‍ട്ടിലും ബുധനാഴ്ച ( ( 20.11.2024) രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ശ്വാസ കോശ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു.
കോട്ടക്കകത്തുള്ള എസ് പി ഫോര്‍ട്ട് ആശുപത്രിയില്‍ ചെസ്റ്റ് ഫിസിഷ്യന്‍ ഡോ. എ. പയസിന്റെ (എംഡി, ഡിറ്റിസിടി, ഡി പി എച് ) നേതൃത്വത്തിലും എസ്. പി. മെഡിഫോര്‍ട്ടില്‍ റെസ്പിറേറ്ററി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിപിന്‍. പി. വി (എംഡി, ഡിറ്റിസിടി) യുടെ നേതൃത്വത്തിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ശ്വാസംമുട്ടല്‍, ആസ്ത്മ, തുടര്‍ച്ചയായുണ്ടാകുന്ന ചുമ, അലര്‍ജി, വലിവ് , വിട്ടുമാറാതെ നില്‍ക്കുന്ന തുമ്മല്‍, വിമ്മിഷ്ടം, കുറുങ്ങല്‍, പുകവലി മൂലമുള്ള ശ്വാസം മുട്ടല്‍, കൂര്‍ക്കം വലി മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍, മൂക്കടപ്പ് തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഈ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്
ഈ ക്യാമ്പില്‍ വരുന്ന രോഗികള്‍ക്ക് വിദഗ്ധ പരിശോധനയും ചിലവേറിയ സ്‌പൈറോമെട്രി ടെസ്റ്റും തികച്ചും സൗജന്യമാണ്.
ബുക്കിങ്ങിനായി വിളിക്കുക
എസ്. പി ഫോര്‍ട്ട് -04712465544
എസ്. പി. മെഡിഫോര്‍ട് -04713100100