ഗാന്ധി സ്‌ക്വയറില്‍ അഹിംസാദിനാചരണവും പുഷ്പാര്‍ച്ചനയും നാളെ

Update: 2024-10-01 10:42 GMT

പാലാ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാനി ഗാന്ധിസ്‌ക്വയറില്‍ അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും പുഷ്പാര്‍ച്ചനയും നാളെ (02/10/2024) നടത്തും. രാവിലെ 9 ന് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, പാലാ ഡി വൈ എസ് പി കെ സദന്‍, ഡോ സിന്ധുമോള്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും.

രാവിലെ 9 മുതല്‍ പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ അറിയിച്ചു.

Tags:    

Similar News