കൊച്ചിയില്‍ ഖവാലി സൂഫി സംഗീത വിരുന്ന്

Update: 2024-11-11 14:51 GMT

കൊച്ചി : കൊച്ചിയില്‍ സൂഫി ഖവാലി സംഗീതമൊരുക്കാന്‍ രാംപൂര്‍ വാര്‍സി സഹോദരന്മാര്‍. വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് രാവിലെ 8.00 മണിക്ക് ഗ്ലോബല്‍ പബ്ലിക്, സ്‌കൂള്‍, ചോറ്റാനിക്കരയില്‍ തുടക്കമിടുന്ന സംഗീത സദസ്സ് നവംബര്‍ 15ന് അവസാനിക്കും. പ്രശസ്ത വാര്‍സി സഹോദരങ്ങളായ മുഹമ്മദ് ഖാന്‍ വാര്‍സിയും,മുഹമ്മദ് അഹമ്മദ് ഖാന്‍ വാര്‍സിയുമാണ് സംഗീത സദസ്സ് നയിക്കുന്നത് . സൂഫി കാവ്യാലാപനത്തില്‍ പ്രഗത്ഭരായ വാരിസ് നവാസ്, അര്‍ഷദ്, ഇഖ്‌ലാസ് ഹുസൈന്‍, മുഹമ്മദ് നാഖ് വി, മുഹമ്മദ് ഫൈസ്, രഹത് ഹുസൈന്‍ എന്നിവരും വേദിയില്‍ അണിനിരക്കും.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭാരതീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ സ്പിക്മാക്കെയുടെ (സൊസൈറ്റി ഫോര്‍ ദി പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമംഗ് യൂത്ത്) കേരള ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിന് പരിചിതമല്ലാത്ത ഖവാലി സംഗീതത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനും, അത് മനസ്സിലാക്കി ആസ്വദിക്കാനുള്ള ഒരു വേദിയാണ് ഒരുക്കുന്നതെന്നു സ്പിക് മാക്കെ സംസ്ഥാന കോര്‍ഡിനേറ്റര്‍ വേലായുധകുറുപ്പ് പറഞ്ഞു.

നാളെ (12.11.2024)രാവിലെ 11:00 മണിക്ക് , ടി ഡി സ്‌കൂള്‍, മട്ടാഞ്ചേരിയിലും, 13ന്

രാവിലെ 10:00, കെവി നേവല്‍ബേസ് 2ലും, ഉച്ചകഴിഞ്ഞു 2:00 മണിക്ക് രാജഗിരി കോളേജ് ഫോര്‍ സോഷ്യല്‍ സയന്‍സ്, കളമശ്ശേരിയിലും, 14ന് ഉച്ചകഴിഞ്ഞു 4 മണിക്ക്

എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍,മൂവാറ്റുപുഴയിലും, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു - 2:30ക്ക് , ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, വൈറ്റിലയിലും,വൈകിട്ട് 6:00 മണിക്ക് എക്‌സ്.ഐ.എം.ഇ, കളമശ്ശേരിയിലും ഖവാലി സംഗീതം അരങ്ങേറും.

Tags:    

Similar News