കരുണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ജന ഹൃദയങ്ങളില്‍ ഉമ്മന്‍ചാണ്ടി ജനകീയ സംഗമം മുക്കാട്ടുകരയില്‍

Update: 2024-10-15 14:38 GMT

മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ.കരുണാകരന്റെ സ്മരണാര്‍ത്ഥം രൂപംകൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ജന ഹൃദയങ്ങളില്‍ ഉമ്മന്‍ചാണ്ടി ജനകീയ സംഗമം മുക്കാട്ടുകരയില്‍പ്രമുഖ ചലച്ചിത്ര നിരൂപകനും, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ഡോ.അരവിന്ദന്‍ വല്ലച്ചിറ ഉദ്ഘാടനം ചെയ്തു.

ജന ഹൃദയങ്ങളില്‍ ഉമ്മന്‍ചാണ്ടി എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍തലത്തില്‍നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും,

മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ പുരസ്‌കാര വിതരണവും നടന്നു. കരുണം കൂട്ടായ്മ ചെയര്‍മാന്‍ ജെന്‍സന്‍ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍കാസ് ഒഐസിസി തൃശൂര്‍ ജില്ല ഗ്ലോബല്‍ ഏകോപന സമിതി ചെയര്‍മാന്‍ എന്‍.പി.രാമചന്ദ്രന്‍, വ്യവസായ പ്രമുഖനും സാമൂഹിക - സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോണ്‍ ജോസഫ് പാറക്കല്‍, വി.എല്‍ വര്‍ഗീസ്, ജിജോ ജോര്‍ജ്ജ്, പ്രോഗ്രാം കണ്‍വീനര്‍ ശശി നെട്ടിശ്ശേരി, നിധിന്‍ ജോസ്, സെസ്സി ജോണ്‍, വി.എല്‍.വര്‍ഗ്ഗീസ്, പി.എ.ജോസഫ്, അന്നം ജെയ്ക്കബ്, കെ.കെ.ജെയ്‌ക്കോ, കെ.കെ.ആന്റോ, ടി.ശ്രീധരന്‍, സി.ഡി.റാഫി, കെ.ജെ.ജോബി, ജോണ്‍സന്‍ പാലക്കന്‍, ബിജു ചിറയത്ത്, വിപിന്‍ നെട്ടിശ്ശേരി, ജോസ് വടക്കന്‍, സി.പി.ബേബി, വില്‍സന്‍ എടക്കളത്തൂര്‍, കെ.എ.പോള്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    

Similar News