ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ ലഹരിവിരുദ്ധ സെമിനാര്‍ നാളെ ഏറ്റുമാനൂരില്‍
ഏറ്റുമാനൂര്‍ : 'ലഹരിമുക്ത കേരളം' എന്ന ലക്ഷ്യവുമായിഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ ആരംഭിച്ചിരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സെമിനാര്‍ നവംബര്‍ 14ന് രണ്ടു മണിക്ക് ഏറ്റുമാനൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടക്കും. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുക്കും.
അസോസിയേഷന്‍ പ്രസിഡന്റ് ദിനേശ് ആര്‍ ഷേണായിയുടെ അദ്ധ്യക്ഷതയില്‍ കോട്ടയം ഡിവൈഎസ്പി അനീഷ് കെ ജി ഉദ്ഘാടനം നിര്‍വഹിക്കും. റസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ അപക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എം രാധാകൃഷ്ണ പിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോട്ടയം നര്‍കോട്ടിക് സെല്‍ സബ് ഇന്‍സ്പെക്ടര്‍ മാത്യു പോള്‍ ക്ളാസ്സെടുക്കും. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാധിക എസ്, പി ടി എ പ്രസിഡന്റ് അനില്‍കുമാര്‍ പ്രയില്‍, അസോസിയേഷന്‍ സെക്രട്ടറി ബി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.