അന്വേഷണത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നവുമില്ല; എഡിഎമ്മിന്റെ മരണം: പോലീസ് അന്വേഷണം ശരിയായ രീതിയിലെന്ന് ഷംസീര്‍

Update: 2024-10-22 05:57 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. അന്വേഷണത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നവുമില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. നവീന്റെ കുടുംബത്തെ കേരള നിയമസഭയുടെ ദുഃഖവും അനുശോചനവും അറിയിച്ചു. നവീന്‍ ബാബു ഇവിടെ എത്തിയിട്ട് ഏഴ് മാസം മാത്രമേ കഴിഞ്ഞുള്ളു. നവീനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News