ഗീന്‍ സോളാര്‍ ശഅബാന്‍ നിലാവ്' - മെഗാ സംഗീത റിയാലിറ്റി ഷോ മക്കരപ്പറമ്പില്‍

Update: 2024-09-14 16:06 GMT

മക്കരപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, മക്കരപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ഗ്രീന്‍ സോളാര്‍ ശഅബാന്‍ നിലാവ്' എന്ന മെഗാ സംഗീത റിയാലിറ്റി ഷോ സെപ്റ്റംബര്‍ 17, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ മക്കരപ്പറമ്പ ഹെവന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും.

സംസ്ഥാന തലത്തില്‍ നിന്നുള്ള 250-ത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത പ്രാഥമിക ഘട്ടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 16 മത്സരാര്‍ത്ഥികള്‍ ഈ ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കും.

പ്രശസ്ത ഗായകരും ഇന്‍സ്ട്രുമെന്റല്‍ ആര്‍ട്ടിസ്റ്റുകളും പ്രൊഫഷണല്‍ ഡാന്‍സേഴ്‌സും ഉള്‍പ്പെടെ വിവിധ ടി.വി. റിയാലിറ്റി ഷോകളില്‍ നാം പതിവായി കാണുന്ന താരങ്ങള്‍ ഈ മെഗാ ഷോയുടെ ഭാഗമാകും.

കേരളത്തില്‍ ആദ്യമായാണ് ഒരു വ്യാപാരി സംഘടന ഇത്രയും വലിയ രീതിയില്‍ ഒരു സംഗീത റിയാലിറ്റി ഷോക്ക് നേതൃത്വം നല്‍കുന്നത്. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരിക്കും ഇത്.പ്രവേശനം സൗജന്യ പാസ്സ് മുഖേനയാണെന്നും, ഏവരെയും ഈ സംഗീത വിരുന്നില്‍ സാദരം സ്വാഗതം ചെയ്യുന്നു.

Tags:    

Similar News