ഇസ്രായേല്‍ ഉല്പന്നങ്ങള്‍ ബഹിഷ്‌കരണ കാമ്പയിനുകള്‍ പ്രഖ്യാപിക്കണം - സമീര്‍ കാളികാവ്

Update: 2024-11-01 10:48 GMT

മക്കരപ്പറമ്പ്: ഇസ്രായേല്‍ ഉല്പന്നങ്ങള്‍ ബഹിഷ്‌കരണ കാമ്പയിനുകള്‍ പ്രഖ്യാപിച്ച് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം സമീര്‍ കാളികാവ് അഭിപ്രായപ്പെട്ടു.

'തൂഫാനുല്‍ അഖ്സ: അചഞ്ചലമായ പോരാട്ടത്തിന്റെ ഒരുവര്‍ഷം' തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ജില്ല കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യൂത്ത്മീറ്റില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷബീര്‍ കറുമൂക്കില്‍ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സമീഹ് സ്വാഗതം പറഞ്ഞു. റാസി കടുങ്ങൂത്ത് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ അസീസ് സമാപനം നിര്‍വഹിച്ചു.

 


Tags:    

Similar News