യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് നിയമസഭാ സ്പീക്കര്‍ അഡ്വ.എ എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് , പ്രസിഡന്റ് വി വസീഫ് എന്നിവര്‍ പങ്കെടുത്തു. ജനുവരി 9,10,11,12 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടക്കുന്നത്. രാജ്യം തന്നെ ശ്രദ്ധിക്കുന്ന പ്രമുഖരായ വ്യക്തിത്വങ്ങളാണ് ഫെസ്റ്റിവലില്‍ യുവാക്കളോടും ജനങ്ങളോടും സംവദിക്കാനെത്തുന്നത്.
കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ അക്ഷരക്കൂട്ടായ്മയായി യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാറുമെന്ന് വെബ്‌സൈറ്റ് പ്രകാശനം ചെയ്ത് നിയമസഭാ സ്പീക്കര്‍ അഭിപ്രായപ്പെട്ടു. വെബ്‌സൈറ്റ് പ്രകാശനത്തില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ഡോ. ജെ. എസ് ഷിജൂഖാന്‍ സംസ്ഥാന കമ്മിറ്റി അംഗളായ വി അനൂപ് , വി എസ് ശ്യാമ, മേയര്‍ ആര്യാ രാജേന്ദ്രന്‍, എ എം അന്‍സാരി, എല്‍ എസ് ലിജു എന്നിവര്‍ പങ്കെടുത്തു.
ഡിവൈഎഫ്‌ഐ എറണാകുളം പ്രൊഫഷണല്‍ സബ് കമ്മിറ്റി കണ്‍വീനര്‍ വിനീത് കുമാര്‍ എ.വി വോളീര്‍ഗോ സൊലൂഷ്യന്‍സ് ആണ് വൈബ്‌സൈറ്റ് ഡിസൈന്‍ ചെയ്തത്. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ്യഹളസലൃമഹമ.രീാ എന്ന ലിങ്ക് ഉപയോഗിക്കാം.