- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെന്തിക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡോ കനേഡിയന്‍സിന്റെ (PCIC) കോണ്‍ഫറന്‍സ് സമാപിച്ചു.
ഫിന്നി രാജു ഹൂസ്റ്റണ്‍ ടോറന്റോ: ജനപങ്കാളിത്തം കൊണ്ടും ആത്മ സാന്നിധ്യം കൊണ്ടും അതിശക്തമായ വചന ശുശ്രൂഷ കൊണ്ടും ശ്രദ്ധേയമായ ഒന്നാമത് പിസിഐസി കോണ്‍ഫറന്‍സ് അനുഗ്രഹമായി സമാപിച്ചു. മൂന്നു ദിവസത്തെ കോണ്‍ഫറന്‍സിന് പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ ഫിന്നി ശാമുവേല്‍, പാസ്റ്റര്‍ വിത്സണ് കടവില്‍ എന്നിവര്‍ നേതൃത്വം നല്കി. അമ്പതിലധികം വര്‍ഷങ്ങളായി കാനഡയില്‍ പാര്‍ക്കുന്ന മലയാളി പെന്തകോസ്ത് ദൈവമക്കളുടെ പ്രാര്‍ത്ഥനയുടെ മറുപടിയാണ് ഈ കോണ്‍ഫറന്‍സിന്റെ വിജയം. പതിനെട്ടു പേര് സുവിശേഷവേലയ്ക്ക് സമര്‍പ്പിച്ച ഈ കോണ്‍ഫറന്‍സ് ദൈവ മക്കളുടെ ഐക്യത്തിനും […]
ഫിന്നി രാജു ഹൂസ്റ്റണ്‍
ടോറന്റോ: ജനപങ്കാളിത്തം കൊണ്ടും ആത്മ സാന്നിധ്യം കൊണ്ടും അതിശക്തമായ വചന ശുശ്രൂഷ കൊണ്ടും ശ്രദ്ധേയമായ ഒന്നാമത് പിസിഐസി കോണ്‍ഫറന്‍സ് അനുഗ്രഹമായി സമാപിച്ചു. മൂന്നു ദിവസത്തെ കോണ്‍ഫറന്‍സിന് പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ ഫിന്നി ശാമുവേല്‍, പാസ്റ്റര്‍ വിത്സണ് കടവില്‍ എന്നിവര്‍ നേതൃത്വം നല്കി.
അമ്പതിലധികം വര്‍ഷങ്ങളായി കാനഡയില്‍ പാര്‍ക്കുന്ന മലയാളി പെന്തകോസ്ത് ദൈവമക്കളുടെ പ്രാര്‍ത്ഥനയുടെ മറുപടിയാണ് ഈ കോണ്‍ഫറന്‍സിന്റെ വിജയം. പതിനെട്ടു പേര് സുവിശേഷവേലയ്ക്ക് സമര്‍പ്പിച്ച ഈ കോണ്‍ഫറന്‍സ് ദൈവ മക്കളുടെ ഐക്യത്തിനും ദൈവദാസന്മാരുടെ ശാക്തീകരണത്തിനും കാരണമായി. ത്രീയേക ദൈവത്തിന്റെ സ്വര്‍ഗീയ ഏകത്വത്തിലൂടെ ദൈവ സഭയിലേക്ക് ഒഴുകുന്ന ആത്മീയ ഐക്യതയെ ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ദൈവീക ദൂതുകള്‍ മുഴങ്ങിക്കേട്ടു. ദൈവസഭകളുടെ ഐക്യത അനിവാര്യമാണ്. ഒന്നാകുക എന്നത് ദൈവീക കല്പനയാണ്. ഒന്നാകാതെ ദൈവീക പ്രവര്‍ത്തി സഭകളില്‍ നടക്കുകയില്ല. ഐക്യതയുടെ ദൈവശാസ്ത്രം വളരെ വ്യക്തമായി പാസ്റ്റര്‍ ഷാജി എം പോളും റെജി ശാസ്താംകോട്ടയും വിവിധ സെക്ഷനുകളിലായി വിശദമായി വിവരിച്ചു. അമേരിക്കന്‍ മിഷനറിയായ പാസ്റ്റര്‍ ഗ്ലെന്‍ ബെഡോസ്കിയും തന്റേതായ ശൈലിയില്‍ നമ്മുടെ സംസ്കാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഐക്യതയുടെ പ്രാധാന്യത്തെക്കുറിച്ചു വിനിമയം ചെയ്തു. കുട്ടികളുടെ ഇടയിലെ ശുശ്രൂഷ നാല് സെക്ഷനുകളിയായി പാസ്റ്റര്‍ ജോബിന് പി മത്തായിയുടെ നേതൃത്വത്തില്‍ ടിം കിഡ്സ് ഭംഗിയായി ചെയ്തു.
വിവിധ സെക്ഷനുകളില്‍ പാസ്റ്റര്‍മാരായ ഫിന്നി സാമുവേല്‍, ബിനു ജേക്കബ്, സാം ഡാനിയേല്‍, എബ്രഹാം തോമസ്, വില്‍സണ്‍ ചെറിയാന്, സജി മാത്തന്. സിസ്റ്റര്‍ വത്സമ്മ എബ്രഹാം എന്നിവരും അവസാനത്തെ സെക്ഷന്‍ പാസ്റ്റര്‍ ബാബു ജോര്‍ജ് കിച്ചനെര്‍ നേതൃത്വം നല്‍കുകയും, ആത്മനിറവില്‍ പാസ്റ്റര്‍ ജോണ്‍ തോമസിനോട് ചേര്‍ന്ന് കാനഡയിലെ ദൈവദാസന്മാര് ഒരുമിച്ചു കര്‍തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
2026 ല്‍ കാല്‍ഗറിയില്‍ നടക്കുന്ന രണ്ടാമത് കോണ്‍ഫറന്‍സിന് പാസ്റ്റര്‍ വിത്സണ് കടവില്‍ നേതൃത്വം നല്‍കും.