എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്; രണ്ടാം സ്ഥാനത്തേക്ക് തിരികെ കയറി റിപ്പോര്‍ട്ടര്‍ ടിവി; മനോരമയെ പിന്നിലാക്കി നാലാം സ്ഥാനത്ത് മാതൃഭൂമി ന്യൂസ്; ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് പുറത്തുവരുമ്പോള്‍ മലയാളം വാര്‍ത്താ ചാനല്‍ ലോകം ഇങ്ങനെ

എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്

Update: 2025-07-24 11:21 GMT

കൊച്ചി: മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് തങ്ങളുടെ ആധിപത്യം വീണ്ടും അരക്കിട്ടുറപ്പിച്ചു ഏഷ്യാനെറ്റ് ന്യൂസ്. തുടര്‍ച്ചയായ മൂന്നാം ആഴ്ച്ചയും എതിരാളികല്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന ആഴ്ച്ചയിലെ ബാര്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യാനെറ്റ് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമരത്ത് എത്തിയത്. 28ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗാണ് പുറത്തുവന്നത്.

ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് 97 പോയിന്റാണ് നേടിയത്. അതേസമയം പോയവാരം രണ്ടാം സ്ഥാനത്തായിരുന്നു 24 ന്യൂസിന് തിരിച്ചിടിയേറ്റും. ചാനല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു. 82 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് റിപ്പോര്‍ട്ടര്‍ ടിവി മുന്നേറി. അതേസമയം 24 ന്യൂസിന് 80 പോയിന്റാണ് ഉള്ളത്. ഒന്നും രണ്ടും സ്ഥാനത്തുള്ള ചാനലുകള്‍ കേരളാ വിഷനെ വിലക്കെടുത്താണ് റേറ്റിംഗ് ഉയര്‍ത്തിയത്. എന്നാല്‍, അത്തരം ഗിമിക്കുകള്‍ക്കൊന്നും നില്‍ക്കാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നേറ്റം തുടരുന്നത്.

കാലങ്ങാളയി ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യാനെറ്റ് ന്യൂസിന് മറ്റുചാനലുകള്‍ ഭീഷണി ഉയര്‍ത്തിയത് പണക്കൊഴുപ്പു കൊണ്ട് മാത്രമാണ്. വാര്‍ത്തകളെ ആഘോഷിക്കുന്ന റിപ്പോര്‍ട്ടറിന്റെ ശൈലിയെ വാര്‍ത്തയിലെ കൃത്യത കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് നേരിട്ടത്. അതേസമയം ഏഷ്യാനെറ്റ് ന്യൂസ് കാലത്തിന് അനുസരിച്ചുള്ള മുഖം മാറ്റല്‍ നടപടികളിലേക്കും കടന്നിരുന്നു. ചാനലിന്റെ കളറും ഫോണ്ടും അടക്കം മാറ്റിയിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസ് അടക്കം ഇപ്പോള്‍ മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ്. എന്നാല്‍, സാങ്കേതകമായി മാറ്റങ്ങള്‍ വരുത്തുമ്പോഴും ചാനല്‍ ക്രെഡിബിലിറ്റി മുന്നില്‍ കണ്ടുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതെല്ലാമാണ് ഏഷ്യാനെറ്റ് ന്യൂസിനെ സ്നേഹിക്കുന്നവരെ അടുപ്പിച്ചത്.


 



അതേസമയം പുതിയ കുറച്ചു കാലങ്ങളായി നാലാം സ്ഥാനത്ത് തുടര്‍ന്നിരുന്ന മനോരമ ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് ഈ ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ നിര്‍ണായകമായ മറ്റൊരു മാറ്റം. 41 പോയിന്റുമായി മാതൃഭൂമി മനോരമയെ മറികടന്നു. 40 പോയിന്റാണ് മനോരമ ന്യൂസിന്. അടുത്തിടെ മനോരമ ന്യൂസ് മുഖംമിനുക്കി രംഗത്തുവന്നിരുന്നു. ആ മാറ്റം കൊണ്ടും പ്രത്യേകിച്ചു മുന്നേറ്റം ഉണ്ടാക്കാന്‍ മനോരമയ്ക്ക് സാധിച്ചില്ല.

അതേസമയം ആറാം സ്ഥാനത്ത് ന്യൂസ് മലയാളം ചാനലാണ്.27 പോയിന്റാണ് ന്യൂസ് മലയാളത്തിനുള്ളത്. ജനം ടിവിയുടെ ബാര്‍ക്ക് റേറ്റിംഗ് ഇക്കുറി പരിഗണിക്കപ്പെട്ടില്ല. ഇതിന്റെ കാരണം വ്യക്തമാല്ല.ഇതോടെ ഏഴാം സ്ഥാനത്ത് കൈരളി ന്യൂസിന് 16 പോയിന്റുമായുണ്ട്. 14 പോയിന്റുമായി ന്യൂസ് 18 കേരളയും 7 പോയിന്റുമായി മീഡിയ വണ്‍ ചാനലുമായി അവസാനമായുള്ളത്.

കഴിഞ്ഞ രണ്ട് ആഴ്ച്ചകള്‍ വാര്‍ത്താ ബഹളങ്ങള്‍ ഇല്ലാതെ കടന്നുപോയിരുന്നു. കാര്യമായ വാര്‍ത്തകള്‍ ഉണ്ടായിരുന്നില്ല. വിഎസിന്റെ മരണവാര്‍ത്ത അടക്കം വന്ന ഈ ആഴ്ച്ചയിലെ റേറ്റിംഗ് ഫലം അടുത്ത ആഴ്ച്ചയാണ് പുറത്തുവരിക. വാര്‍ത്താചാനലിലേക്ക് ആളുകള്‍ തള്ളിക്കയറിയ ഈ സംഭവത്തിലെ റേറ്റിംഗില്‍ എന്തു സംഭവിക്കും എന്നാണ് അറിയേണ്ടത്.

Tags:    

Similar News