ബിബിസി റിയാലിറ്റി ഷോയില്‍ നിന്നും അവതാരകന്‍ പിന്‍മാറിയത് എന്തുകൊണ്ട്? ഫൈനലിലേക്ക് ഇസ്രയേല്‍ താരം യോഗ്യത നേടിയതിനെ തുടര്‍ന്ന് പിന്‍മാറ്റമെന്ന് സൂചന; എന്‍കൂട്ടി ഗാറ്റ്വായുടെ പിന്‍മാറ്റം ചര്‍ച്ചകളില്‍ നിറയുമ്പോള്‍

ബിബിസി റിയാലിറ്റി ഷോയില്‍ നിന്നും അവതാരകന്‍ പിന്‍മാറിയത് എന്തുകൊണ്ട്?

Update: 2025-05-17 09:53 GMT

ലണ്ടന്‍: ബി.ബി.സിയുടെ പ്രശസ്തമായ ഡോക്ടര്‍ ഹൂ മല്‍സരത്തിലെ അവതാരകന്‍ പിന്‍വാങ്ങിയതിന്റെ പിന്നിലെ കാരണം എന്താണ്? പ്രേക്ഷകര്‍ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണ് ഇത്. യൂറോ വിഷന്റെ അവതാരകന്‍ എന്ന ചുമതലയില്‍ നിന്ന് എന്‍കൂട്ടി ഗാറ്റ്വാ പിന്‍മാറിയതിനെ കുറിച്ച് ഇപ്പോള്‍ നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. അടുത്ത ഫൈനലിലേക്ക് ഇസ്രയേല്‍ യോഗ്യത നേടിയതിനെ തുടര്‍ന്നാണ് അവതാരകന്റെ ഈ പിന്‍മാറ്റം എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്‍കൂട്ടി ഗറ്റ്വാ അറിയപ്പെടുന്ന ഫലസ്തീന്‍ അനുകൂലിയാണ്. ഗ്രാന്‍ഡ് ഫിനാലേയില്‍ പങ്കെടുക്കുന്ന ഓരോ രാജ്യത്തിന്റെയും ഗാനത്തിന് ജൂറികള്‍ നല്‍കുന്ന പോയിന്റുകള്‍ പ്രഖ്യാപിക്കേണ്ടത് അവതാരകന്‍ എന്ന നിലയില്‍ ഇദ്ദേഹമാണ്. വ്യാഴാഴ്ചയാണ് പരിപാടിയുടെ അവതാരകന്‍ മാറിയ വിവരം ബി.ബി.സി പ്രഖ്യാപിക്കുന്നത്.

ഗറ്റ്വാക്ക് പകരം പ്രശസ്ത ഗായകനായ സോഫീ എലിസ് ബക്സറ്റര്‍ ആയിരിക്കും ഇനി പരിപാടി അവതരിപ്പിക്കുക. ദൗര്‍ഭാഗ്യവശാല്‍

അപ്രതീക്ഷിത സാഹചര്യങ്ങള്‍ കാരണം ഈ വാരാന്ത്യത്തിലെ ഗ്രാന്‍ഡ് ഫൈനലില്‍ അവതാരകനായി പങ്കെടുക്കാന്‍ ഗട്വയ്ക്ക് ഇനി കഴിയില്ല എന്നാണ് അറിയിപ്പില്‍ പറയുന്നത്. ഒക്ടോബര്‍ 7 ആക്രമണത്തിനിടെ നോവ സംഗീതമേളയില്‍ ഹമാസ് കൂട്ടക്കൊലയില്‍ നിന്ന് അതിജീവിച്ച ഇസ്രായേലിന്റെ യുവാല്‍ റാഫേല്‍ വ്യാഴാഴ്ചത്തെ സെമിഫൈനലില്‍ തന്റെ ഗാനം അവതരിപ്പിച്ച് യോഗ്യത നേടിയതിന് നിമിഷങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം നടന്നത്.

ഇറ്റലിയിലെ ഫ്രീ ഫാലസ്തീന്‍ ഗ്രാഫിറ്റിയുടെ ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെയ്ക്കുകയും ഫലസ്തീന് സാമ്പത്തിക സഹായം നല്‍കുന്ന ലിങ്കുകള്‍ പങ്ക് വെയ്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് എന്‍കൂട്ടി ഗാറ്റ്വാ. ഗാററ്വാ പിന്‍മാറിയതായി അറിയിച്ച ബി.ബി.സി അതിന്റെ കാരണം എന്താണെന്ന് ഇനിയും അറിയിച്ചിട്ടില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നത് ഇസ്രയേല്‍ യോഗ്യത നേടിയത് തന്നെയാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ്.

അതേ സമയം ഫലസ്തീന്‍ അനുകൂലികള്‍ ഈ തീരുമാനത്തിന് പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിക്കുന്നത്. ഗ്വാറ്റായുടെ പിന്‍മാറ്റം ധാര്‍മ്മികതയുടെ സൂചനയാണ് എന്നാണ് മറ്റു ചിലര്‍ പറയുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന പരിപാടിയുടെ സെമിഫൈനലില്‍ ഇസ്രയേല്‍ മല്‍സരിക്കുന്ന സമയത്ത് ചില ഫലസ്തീന്‍ അനുകൂലികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ പരിപാടി സംപ്രേഷണം ചെയ്ത സമയത്തും ചില കൂകിവിളിക്കുന്നത് കാണാമായിരുന്നു. ഗ്രഹാം നോര്‍ട്ടണും റൈലന്‍ ക്ലാര്‍ക്കും അഭിനയിക്കുന്ന ഡോക്ടര്‍ ഹൂവിന്റെ മറ്റൊരു എപ്പിസോഡായ ദി ഇന്റര്‍സ്റ്റെല്ലാര്‍ സോംഗ് കോണ്ടസ്റ്റില്‍ നാളെ രാത്രി ഗാറ്റ്വ അവതാകരനായി എത്തുന്നു എ്ന്നതാണ് മറ്റൊരു കാര്യം.

Tags:    

Similar News