ചിത്രത്തിൽ പ്രാധാന്യമുള്ള റോളില്ല; എന്നാൽ ഗാനരംഗത്തിൽ ഗ്ളാമറസായെത്തി; 'കങ്കുവ'യ്ക്കായി ദിഷ പഠാനി വാങ്ങിയത് വൻ തുക

Update: 2024-11-17 13:07 GMT

വലിയ പ്രതീക്ഷയോടെ തീയേറ്ററിൽ എത്തിയ സൂര്യയുടെ ചിത്രമാണ് 'കങ്കുവ'. പാൻ ഇന്ത്യാ തലത്തിൽ വലിയ ഹൈപ്പോടെ എത്തിയ ചിത്രം പ്രദർശനം തുടരുകയാണ്. എന്നാൽ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. മാത്രമല്ല പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് കടുത്ത വിമർശനമാണ് നേരിട്ടത്. ശിവ സംവിധാനം ചെയ്ത ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രവുമാണ്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്.

ബോളിവുഡ് നടി ദിഷ പഠാനിയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. എന്നാൽ ചിത്രത്തിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമൊന്നുമല്ല ദിഷ പഠാനിയ്ക്ക് ലഭിച്ചത്. ദിഷ പഠാനിയ്ക്ക് ചിത്രത്തിനായി ലഭിച്ച പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ചിത്രത്തിലെ യോലോ എന്ന ​ഗാനരം​ഗത്തിൽ താരം​ ​ഗ്ലാമറസ് ആയി എത്തുകയും ചെയ്തു. എന്നാൽ ചിത്രത്തിൽ അഭിനയിച്ചതിന് വൻ തുകയാണ് ദിഷ പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ചിത്രത്തിനായി ദിഷ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അഞ്ച് കോടി രൂപയാണ് കങ്കുവയ്ക്കായി ദിഷ കൈപ്പറ്റിയിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായെത്തിയത്. ഇന്ത്യയിൽ ഇതുവരെ 42 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന വിവരം.

Tags:    

Similar News