അങ്ങനെ ചോദിക്കാനുള്ള അയാളുടെ ധൈര്യം കണ്ട് ഞാൻ ഞെട്ടി പോയി; നിന്നെ ഒന്ന് തൊടാൻ അനുവദിക്കൂ... എന്നും അയാൾ പറഞ്ഞു; ദുരനുഭവം തുറന്നുപറഞ്ഞ് നടൻ രൺവീർ സിം​ഗ്

Update: 2026-03-27 14:52 GMT

ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗ് തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട കാസ്റ്റിംഗ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തി. അവസരങ്ങൾക്കായി ഒരു കാസ്റ്റിംഗ് ഏജന്റ് ലൈംഗികമായ ആവശ്യങ്ങൾ ഉന്നയിച്ചതായും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചതായും രൺവീർ വ്യക്തമാക്കി. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.

എൻഡിടിവിക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിലാണ് രൺവീർ സിംഗ് ഈ ദുരനുഭവം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ "ധുരന്ധർ 2" എന്ന ചിത്രം ചർച്ചകളിൽ നിറയുന്നതിനിടെയാണ് ഈ അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നത്. കരിയറിന്റെ ആദ്യഘട്ടത്തിൽ ഒരു കാസ്റ്റിംഗ് ഏജന്റിന്റെ ശ്രദ്ധ നേടുന്നതിനായി മനോഹരമായൊരു പോർട്ട്‌ഫോളിയോയുമായാണ് താൻ പോയതെന്നും, എന്നാൽ അത് നോക്കാൻ പോലും അയാൾ തയ്യാറായില്ലെന്നും രൺവീർ പറഞ്ഞു. അയാൾക്ക് വേണ്ടത് മറ്റ് കാര്യങ്ങളായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

ഏജന്റ് തന്നോട് പറഞ്ഞ വാക്കുകൾ രൺവീർ ഓർത്തെടുത്തു: "നീ മിടുക്കനാകണം. സെക്സി ആവണം. സ്മാർട്ടും സെക്സിയും ആയാൽ ആരായാലും മുന്നോട്ട് പോകും. എനിക്ക് നിന്നെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. അന്ന് എനിക്ക് വേണ്ടതെല്ലാം നീ തരും. എന്നെ തൊട്ടോളൂ എന്ന് നീ പറയുമെന്ന്." ഇത് കേട്ട് താൻ ഞെട്ടിപ്പോയെന്ന് രൺവീർ വെളിപ്പെടുത്തി. തർക്കത്തിനിടെ അയാൾ തന്റെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെങ്കിലും, താൻ ശക്തമായി എതിർക്കുകയും അയാൾ അവിടെ നിന്ന് പോകുകയുമായിരുന്നു. പിന്നീട് ആ ഏജന്റിൽ നിന്ന് മറ്റ് പലർക്കും സമാനമായ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും രൺവീർ വെളിപ്പെടുത്തി.

Tags:    

Similar News