ആ ഗ്യാങ്ങിനെ തുടക്കം മുതൽ ഞങ്ങൾ ശ്രദ്ധിക്കുമായിരുന്നു; എനിക്ക് അന്നും ഇന്നും ലോകേഷിന്റെ ഈ പടമാണ് കൂടുതൽ ഇഷ്ടം; വെളിപ്പെടുത്തി ധ്യാന്‍ ശ്രീനിവാസന്‍

Update: 2025-09-19 11:04 GMT

തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജിന്റെ ഏറ്റവും മികച്ച ചിത്രമായി തനിക്ക് 'മാനാഗരം' ആണ് ഇഷ്ടമെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രം 'വള'യുടെ പ്രചാരണത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകേഷിന്റെ ആദ്യ ചിത്രമായ 'മാനാഗരം' കണ്ടാണ് സംവിധായകനെ താനും കൂട്ടുകാരും ശ്രദ്ധിച്ചു തുടങ്ങിയതെന്നും, ചിത്രത്തിന്റെ പ്രൊമോഷണൽ വീഡിയോകൾ കണ്ടപ്പോൾത്തന്നെ അത് കാണാനുള്ള ആകാംഷയുണ്ടായിരുന്നുവെന്നും ധ്യാൻ പറഞ്ഞു. "അതുവരെ അദ്ദേഹത്തിന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം 'മാനാഗരം' തന്നെയാണ്. ലോകേഷ് ഒരു മികച്ച ടെക്നീഷ്യൻ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ചില കഥകളിൽ വന്ന പാളിച്ചകളാണ് അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങൾക്ക് തിരിച്ചടിയായത്," ധ്യാൻ വിശദീകരിച്ചു.

മികച്ച പ്രതീക്ഷകളുള്ള ഒരു പ്രോജക്റ്റിനെ ഉൾക്കൊള്ളുക എന്നത് എളുപ്പമല്ലെന്നും, എല്ലായ്പ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കഥ പാളിയാൽ പാളിയതാണ്. സാങ്കേതികത്തികവുകൾ എത്രയുണ്ടെങ്കിലും കഥയില്ലെങ്കിൽ സിനിമ വിജയിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. ലോകേഷിന്റെ രണ്ടാമതായി ഇഷ്ടപ്പെട്ട ചിത്രമായി 'കൈതി'എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Tags:    

Similar News