പലരും പറയുന്നത് പല അഭിപ്രായങ്ങൾ; ശരിക്കും 'ഹൃദയപൂര്‍വം' നേടിയത് എത്ര?; ഫൈനൽ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

Update: 2025-10-16 12:55 GMT

ത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ 'ഹൃദയപൂർവ്വം' എന്ന ചിത്രം ആഗോളതലത്തിൽ 75.60 കോടി രൂപയുടെ വരുമാനം നേടിയതായി സിനിമാ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജിയോ ഹോട്ട്സ്റ്റാർ വഴി സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന് കേരളത്തിൽ നിന്ന് മാത്രം 42.20 കോടി രൂപ ലഭിച്ചു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് 4.10 കോടി രൂപയും വിദേശ വിപണിയിൽ നിന്ന് 29.30 കോടി രൂപയും ചിത്രം നേടി.

സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന പ്രതികരണങ്ങൾ അനുസരിച്ച്, കോമഡി ഘടകങ്ങൾ പ്രേക്ഷകരെ തിയേറ്ററുകളിൽ രസിപ്പിക്കുന്നുണ്ട്. മോഹൻലാൽ-സംഗീത് പ്രതാപ് കൂട്ടുകെട്ട് മികച്ചതാണെന്നും, ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ആകർഷകമാണെന്നും പലരും അഭിപ്രായപ്പെടുന്നു. മൊത്തത്തിൽ, ഇതൊരു മികച്ച ഫീൽ ഗുഡ് ചിത്രമാണെന്ന് പൊതുവെയുള്ള വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.

ഈ ചിത്രത്തിൽ ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. 2015-ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആയിരുന്നു ഇവർ ഒരുമിച്ച അവസാന ചിത്രം.

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അഖിൽ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ടി.പി. സോനു തിരക്കഥ രചിച്ച ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി അനൂപ് സത്യനാണ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവഹിച്ചത്.

Tags:    

Similar News