വിമർശനങ്ങൾക്ക് ബോക്സ് ഓഫീസ് കളക്ഷനിലൂടെ മറുപടി ?; 'കങ്കുവ' കുതിക്കുന്നു; നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും ആഗോള കളക്ഷനിൽ മുന്നേറ്റം

Update: 2024-11-18 15:01 GMT

വലിയ പ്രതീക്ഷയോടെ എത്തിയ സൂര്യയുടെ ചിത്രമായിരുന്നു 'കങ്കുവ'. വലിയ ഹൈപ്പോടെ എത്തിയ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. മാത്രമല്ല പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് കടുത്ത വിമർശനമാണ് നേരിട്ടത്. എന്നാൽ ചിത്രത്തിൽ നെഗറ്റീവുകളേക്കാൾ പോസിറ്റീവുകലാണെന്ന് പറഞ്ഞ് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക എത്തിയിരുന്നത് ചർച്ചയായിരുന്നു.

ശിവ സംവിധാനം ചെയ്ത ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രവുമാണ്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ വിമർശനങ്ങളെ കാറ്റിൽ പരാതി കുതിക്കുകയാണ് 'കങ്കുവ'. ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപ നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വ്യാഴാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ടാം ദിനം ചിത്രം നേടിയിരിന്നത് 30.7 കോടിയായിരുന്നു. ആദ്യ ദിനം 58.62 കോടി നേടിയതായും നേരത്തെ പ്രഖ്യാപനം എത്തിയിരുന്നു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 89.32 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള ഗ്രോസ് കളക്ഷനാണ് ഇത്.

സൂര്യ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍ ആണ് പ്രതിനായകനായി എത്തുന്നത്. കാര്‍ത്തിയുടെ ഗസ്റ്റ് റോളും പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. ശിവയുടേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം വെട്രി പളനിസാമി.

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പന്‍ റിലീസായി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചത്. ദിഷ പടാനി, ബോബി ഡിയോള്‍, ജഗപതി ബാബു, നടരാജന്‍ സുബ്രഹ്‌മണ്യം, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags:    

Similar News