മന്ദാകിനി ടീമിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമെത്തി; നവാഗതനായ ഫൈസൽ ഫാസിലുദ്ദീൻ ഒരുക്കുന്ന 'മേനെ പ്യാർ കിയ' ചിത്രീകരണം ആരംഭിച്ചു
അൽത്താഫ് സലിം അനാർക്കലി മരക്കാർ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തി പ്രേക്ഷ ശ്രദ്ധനേടിയ ചിത്രമായിരുന്നു 'മന്ദാകിനി'. ഈ ചിത്രത്തിന്റെ നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'മേനെ പ്യാർ കിയ' പ്രഖ്യാപിച്ചു. ഇന്ന് ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽ വെച്ച് പൂജകർമ്മവും, സ്വിച്ചോണും ചിത്രീകരണവും ആരംഭിച്ചു. സ്പെയർ പ്രൊഡക്ഷനസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ഫൈസൽ ഫാസിലുദ്ദീനാണ് സംവിധാനം.
മുറ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഹൃദു ഹരൂൺ കൂടാതെ പ്രിറ്റി മുകുന്ദൻ, അസ്കർ അലി, മിഥുട്ടി, അർജ്യൂ, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, ജഗദീഷ് ജനാർദ്ദനൻ, തൃക്കണ്ണൻ, റെഡിൻ കിങ്സ്ലി, മൈം ഗോപി, ബോക്സർ ദീന തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. മന്ദാകിനിയിലെ അണിയറപ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. മാത്രമല്ല ഈ സിനിമ പ്രണയവും സൗഹൃദവും തമാശകളും നിറഞ്ഞ അസാധ്യ കോമ്പോ ആയാണ് വരുന്നത്. ഡോൺ പോൾ പി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കണ്ണൻ മോഹനാണ്, സംഗീതം ഒരുക്കുന്നത് അജ്മൽ ഹസ്ബുള്ള. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി ആർ ഒ ശബരി.