എയറിൽ കയറുമെന്ന്..പ്രതീക്ഷിച്ചു പക്ഷെ കിട്ടിയത് തീപ്പൊരി സാധനം..; ആദ്യദിവസം തന്നെ ബോക്സ് ഓഫീസ് തൂക്കി പവൻ ചിത്രം 'ഒജി'; കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ
നടൻ പവൻ കല്യാൺ നായകനായെത്തുന്ന പുതിയ ചിത്രം 'ഒജി' (ദേ കോൾ ഹിം ഓജി) റിലീസ് ചെയ്ത ആദ്യ ദിനം 154 കോടി രൂപ കളക്ഷൻ നേടിയതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവിട്ടു. സുജീത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്.
രണ്ട് വർഷം മുൻപ് പവൻ കല്യാണിന്റെ ജന്മദിനത്തിൽ ടീസർ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു 'ഒജി'. എന്നാൽ, പവൻ കല്യാൺ രാഷ്ട്രീയത്തിൽ സജീവമായതും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായതും ചിത്രത്തിന്റെ റിലീസ് വൈകാൻ കാരണമായി. 'എ' സർട്ടിഫിക്കറ്റോടെയാണ് ചിത്രം റിലീസ് ചെയ്തത്.
'സാഹോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന 'ഒജി'യിൽ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി വില്ലൻ വേഷത്തിലെത്തുന്നു. പ്രിയങ്ക മോഹൻ ആണ് നായിക. രവി കെ ചന്ദ്രനാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ 'ഒജാസ് ഗംഭീര' എന്ന 'ഒജി'യായി പവൻ കല്യാൺ എത്തുന്നു. ഇമ്രാൻ ഹാഷ്മി, പ്രകാശ് രാജ്, അർജുൻ ദാസ്, ശ്രിയ റെഡ്ഡി, ഹരീഷ് ഉത്തമൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡി വി വി ദനയ്യയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.