'സാഹസ'ത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഓഗസ്റ്റ് 8 ന് തീയേറ്ററുകളിലെത്തും

Update: 2025-08-07 11:58 GMT

കൊച്ചി: 'ട്വന്റി വണ്‍ ഗ്രാംസ്' എന്ന ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാഹസം. നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 8 ന് ചിത്രം തീയറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം.

'ട്വന്റി വണ്‍ ഗ്രാംസ്', 'ഫീനിക്‌സ്' എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച റിനിഷ് കെ.എന്‍. ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മിച്ചത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. റംസാന്‍, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍.

ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ ദയകുമാര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കുന്നത്. ആല്‍ബി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസാണ്. ബിബിന്‍ അശോക് സംഗീതമൊരുക്കുന്ന ഗാനങ്ങൾക്ക് വരികള്‍ എഴുതുന്നത് വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്‍ എന്നിവർ ചേർന്നാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ഷിനോജ് ഒടണ്ടയില്‍, രഞ്ജിത് ഭാസ്‌കരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പാര്‍ഥന്‍, ആര്‍ട്ട് സുനില്‍ കുമാരന്‍, മേക്കപ്പ് സുധി കട്ടപ്പന, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സംഘട്ടനം ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടര്‍ നിധീഷ് നമ്പ്യാര്‍, സ്റ്റില്‍സ് ഷൈന്‍ ചെട്ടികുളങ്ങര, ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, ഡിസ്ട്രിബൂഷന്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പിആര്‍ഒ ശബരി.

Tags:    

Similar News