മാത്യു തോമസ്, ദേവിക സഞ്ജയ് ആദ്യമായി ഒന്നിക്കുന്ന 'സുഖമാണോ സുഖമാണ്'; ഫാമിലി എന്റർടെയ്നർ നാളെ മുതൽ തിയേറ്ററുകളിൽ; ചിത്രം നാളെ മുതല്‍ തിയറ്ററുകളില്‍
കൊച്ചി: അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'സുഖമാണോ സുഖമാണ്' എന്ന ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഫാമിലി എന്റർടെയ്നറിന്റെ പ്രീ റിലീസ് ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സിനാണ്. ലൂസിഫര്‍ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.
ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം. സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യ മനോജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടോബിൻ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു ഭട്ടതിരിയാണ്. നിപിൻ ബെസെന്റ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
ഗരിമ വോഹ്ര (കോ പ്രൊഡ്യൂസർ), അർച്ചിത് ഗോയൽ (അസ്സോസിയേറ്റ് പ്രൊഡ്യൂസർ), രാകേന്ത് പൈ (ഹെഡ് ഓഫ് പ്രൊഡക്ഷൻസ്), ജിനു പി കെ (പ്രൊഡക്ഷൻ കൺട്രോളർ), കിഷൻ സപ്ത (സൗണ്ട് ഡിസൈൻ), ഹരി പിഷാരടി (സൗണ്ട് മിക്സിംഗ്), ബോബൻ കിഷോർ (ആർട്ട് ഡയറക്ടർ), സുഹൈൽ എം (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ഷിനു ഉഷസ് (വസ്ത്രാലങ്കാരം), സിജീഷ് കൊണ്ടോട്ടി (മേക്കപ്പ്), ലിജു പ്രഭാകർ (കളറിസ്റ്റ്), കാസ്റ്റ് മി പെർഫെക്റ്റ് (കാസ്റ്റിംഗ്), നന്ദു ഗോപാലകൃഷ്ണൻ (സ്റ്റിൽസ്), മാക്ഗുഫിൻ (ഡിസൈൻ), പ്രതീഷ് ശേഖർ (പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്) എന്നിവർ ഉൾപ്പെടുന്നു. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്‌സിനും ഓഡിയോ റൈറ്റ്‌സ് ലൂസിഫർ മ്യൂസിക്കിനുമാണ്.