അജു വർഗീസ്, ജാഫർ ഇടുക്കി പ്രധാന വേഷങ്ങളിൽ; നവാഗതനയായ അജയ് ഷാജി ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനമെത്തി; ഒരുങ്ങുന്നത് വേറിട്ടൊരു ഡാർക്ക് ക്രൈം ത്രില്ലർ

Update: 2024-12-04 10:00 GMT

കൊച്ചി: അജു വർഗീസ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഡാർക്ക് ക്രൈം ത്രില്ലർ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ അജയ് ഷാജി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് നിർമിക്കുന്നത്. ഭഗവതിപുരം, ഹലോ ദുബായ്ക്കാരൻ, മൂന്നാം നാൾ, വൈറ്റ്മാൻ, കുട്ടൻ്റെ ഷിനി ഗാമി എന്നി ചിത്രങ്ങൾക്കുശേഷം മഞ്ചാടി ക്രിയേഷൻസ് നിർമിക്കുന്ന ആറാമതു ചിത്രമാണിത്.

ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. കലാഭവൻ ഷാജോൺ, താര, ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ഡിസംബർ പത്തുമുതൽ തൊടുപുഴയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ കൊച്ചിയാണ്. പ്രമോദ്.കെ. പിള്ള ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സിയാൻ ശ്രീകാന്താണ്. സംഗീതം ഒരുക്കുന്നത് മിനി ബോയ് ആണ്.

കലാസംവിധാനം കോയാസ്, കോസ്റ്റ്യും ഡിസൈൻ ഫെമിന ജബ്ബാർ, മേക്കപ്പ് നരസിംഹസ്വാമി, നിശ്ചല ഛായാഗ്രഹണം അനിൽ വന്ദന, ക്രിയേറ്റീവ് ഹെഡ് സിറാജ് മൂൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, പ്രൊജക്റ്റ് ഡിസൈൻ സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പി.സി. മുഹമ്മദ്.

Tags:    

Similar News