യാഷിന്റെ പിറന്നാൾ ദിനത്തിൽ വമ്പൻ അപ്ഡേറ്റ്; 'ടോക്സിക്' ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്; 'ബർത്ത്ഡേ പീക്ക്' വിഡിയോയിൽ കസറി റോക്കിംഗ് സ്റ്റാർ; വീഡിയോ കാണാം

Update: 2025-01-08 06:51 GMT

ബെംഗളൂരു: പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന ചിത്രമാണ് 'ടോക്സിക്'. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമായ യാഷ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. മലയാളിയായ ഗീതു മോഹൻദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പ്രേക്ഷകരിൽ ആകാംഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. യാഷിന്‍റെ പിറന്നാൾ ദിനത്തിൽ ബര്‍ത്ത് ഡേ പീക് വീഡിയോയിലൂടെ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.

'ബർത്ത്ഡേ പീക്ക്' വീഡിയോയുടെ രൂപത്തിൽ പിറന്നാൾ വിരുന്ന് ഒരുക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ബർത്ത്‌ഡേ പീക്കിൽ വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ചിരിക്കുന്ന യാഷ് ഒരു പാര്‍ട്ടിയില്‍ എത്തുന്നതാണ് കാണിക്കുന്നത്.


Full View


ഗോവയിൽ പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് ടോക്സിക് സിനിമയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. “എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്” എന്നാണ് ടാഗ്‌ലൈൻ. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം. ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫറായി ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ്,ഡേ ഷിഫ്റ്റ് പോലുള്ള ചിത്രങ്ങളില്‍ സ്റ്റണ്ട് ഒരുക്കിയ ജെജി പെറിയാണെന്ന വാർത്തകൾ വലിയ ചർച്ചയായിരുന്നു.

ചിത്രത്തിന്‍റെ വിദേശ റിലീസിന് വേണ്ടി നിര്‍മ്മാതാക്കള്‍ ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ട്വന്‍റിയത് സെഞ്ചുറി സ്റ്റുഡിയോയുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. യഷും കെവിഎന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്തര്‍ദേശീയ വിതരണക്കാരെ കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ചര്‍ച്ചയുടെ മുന്‍നിരയിലുള്ളത് ട്വന്‍റിയത് സെഞ്ചുറി സ്റ്റുഡിയോസ് ആണെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ, ഒരു അഭിമുഖത്തിൽ യാഷ് ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ പങ്കു വെച്ചിരുന്നു. ഒരു ചെറിയ ആശയത്തിൽ നിന്നും ആരംഭിച്ച ചിത്രം നേരത്തെ തീരുമാനിച്ചിരുന്നതിൽ നിന്ന് വലിയ രീതിയിൽ വികസിച്ചിട്ടുണ്ടെന്നും യാഷ് വെളിപ്പെടുത്തിയിരുന്നു. ഗീതുവിന്റെ മുൻ ചിത്രങ്ങളായ ലയേഴ്സ് ഡൈസ്, മൂത്തോൻ എന്നിവയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും ഈ സിനിമയെന്നും താരം വ്യക്തമാക്കി. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു വാണിജ്യ ചിത്രമായിരിക്കും ‘ടോക്സിക്’ കൂടാതെ, മികച്ച സ്ത്രീ കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നും യഷ് പറഞ്ഞിരുന്നു.

2023 ഡിസംബറിൽ ടോക്‌സിക് പ്രഖ്യാപിച്ചത്. മറ്റ് അഭിനേതാക്കളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, യാഷിന്‍റെ നായികയായി കിയാര അദ്വാനി അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം നയൻതാര യാഷിന്‍റെ സഹോദരിയായി വേഷമിടുമെന്നാണ് വിവരം. 

Tags:    

Similar News