ലുക്മാൻ അവറാനൊപ്പം സണ്ണി വെയ്ൻ; നവാഗതനായ നവാസ് സുലൈമാൻ ഒരുക്കുന്ന 'ടർക്കിഷ് തർക്കം' തീയേറ്ററുകളിലേക്ക്
യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ലുക്മാൻ അവറാൻ. സഹനടയാനെത്തി നിരവധി മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച താരം ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. വേറിട്ട കഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നൽകാനും താരത്തിനായി.
ലുക്മാൻ അവറാന്റെ ഏറ്റവും അടുത്ത് വരാനിരിക്കുന്ന 'ടർക്കിഷ് തർക്കം' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സണ്ണി വെയ്നും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബർ 22 ന് തീയേറ്ററുകളിൽ എത്തും.
നവാഗതനായ നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ, ജോളി ചിറയത്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം അറുപത്തി ഒന്നിൽപ്പരം ആർട്ടിസ്റ്റുകളും 'ടർക്കിഷ് തർക്ക'ത്തിൽ അണിനിരക്കുന്നുണ്ട്.
അബ്ദുൽ റഹിമാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കെട്ടിയോളാണ് എന്റെ മാലാഖ,അടിത്തട്ട്, നെയ്മർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നൗഫൽ അബ്ദുള്ള എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം പകരുന്നത് ഇഫ്തി ആണ്.
സിമി ശ്രീ, അനൂപ് തോമസ് എന്നിവരാണ് 'ടർക്കിഷ് തർക്ക'ത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഇഫ്തിയാണ് ടർക്കിഷ് തർക്കത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ശ്രീ. വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു.പി.കെ, ഡിസൈൻസ് തോട്ട് സ്റ്റേഷൻ, ആർട്ട് മെഷീൻ, പി ആർ ഓ പ്രതീഷ് ശേഖർ.