ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ സുരക്ഷാ വാഹനം അപകടത്തില്‍പ്പെട്ട് മറിഞ്ഞു; അപകടം മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ജൂഹുവിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെ

നടന്‍ അക്ഷയ് കുമാറിന്‍റെ സുരക്ഷാ വാഹനം അപകടത്തില്‍പ്പെട്ടു

Update: 2026-01-20 03:18 GMT

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ സുരക്ഷാ വാഹനം അപകടത്തില്‍പ്പെട്ട് മറിഞ്ഞു. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ജൂഹുവിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അക്ഷയ്‌യും ട്വിങ്കിളും സുരക്ഷിതരാണ്. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു കാര്‍ ആണ് അപകടം ഉണ്ടാക്കിത്. കാര്‍ ഓട്ടോറിക്ഷയിലേക്ക് പിന്നില്‍ നിന്നും ഇടിച്ചു കയറിയതോടെ ഓട്ടോ തലകുത്തനെ മറിയുകയും അക്ഷയ്കുമാറിന്റെ അകമ്പടി വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ വലതുവശത്തേക്ക് കുത്തി ഉയര്‍ന്നു. ഓടിയെത്തിയ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കുകയും ഓട്ടോറിക്ഷ ഡ്രൈവറെയും യാത്രക്കാരനെയും ആശുപത്രിയിലാക്കുകയും ചെയ്തു. ആര്‍ക്കും സാരമായ പരുക്കുകളില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അക്ഷയ്‌യുടെ അകമ്പടി വാഹനത്തിനും സാരമായ കേടുപാടുണ്ട്. അപകടത്തില്‍ അക്ഷയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 25-ാം വിവാഹവാര്‍ഷികം വിദേശത്ത് ആഘോഷിച്ച ശേഷം മടങ്ങിയെത്തിയതായിരുന്നു അക്ഷയ്‌യും ട്വിങ്കിളും.

Tags:    

Similar News