ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രം; പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു; എനിക്കിഷ്ടമുള്ള വസ്ത്രമിടുന്നതില്‍ മറ്റുള്ളവര്‍ക്കെന്താണ്?സൈബര്‍ അറ്റാക്കില്‍ പ്രതികരിച്ച് ഐശ്വര്യാ ലക്ഷ്മി

സൈബര്‍ അറ്റാക്കില്‍ പ്രതികരിച്ച് ഐശ്വര്യാ ലക്ഷ്മി

Update: 2026-02-03 03:59 GMT

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ താരം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിനെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്കുകളും, അധിക്ഷേപങ്ങളും അരങ്ങേറിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണെന്നാണ് താരം ചോദിക്കുന്നത്. ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അതെന്നും, പുറത്തിറങ്ങിയപ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

'സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടപ്പെട്ട്, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ പരിപാടി കഴിഞ്ഞുള്ള വിഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?' ഐശ്വര്യ ലക്ഷ്മി പറയുന്നു.

മണി രത്നം- കമല്‍ ഹാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ തഗ് ലൈഫ് ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചന്ദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി എത്തിയത്. അതേസമയം ജോജു ജോര്‍ജ് നായകനായി എത്തുന്ന 'ആശ'യാണ് ഐശ്വര്യ ലക്ഷ്മിയുടെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. ഉര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags:    

Similar News