വിജയ് യും സംഗീതയും തമ്മിൽ വേർപിരിഞ്ഞോ?; മരുമകളെ കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ച് ദളപതിയുടെ അച്ഛനും; ഒടുവിൽ എല്ലാ അഭ്യൂഹങ്ങൾക്കും ഫുൾ സ്റ്റോപ്പിട്ട് ആ സുഹൃത്ത്
ചെന്നൈ: സൗത്ത് ഇന്ത്യയിൽ തന്നെ ലക്ഷ കണക്കിന് ആരാധകരുള്ള തമിഴ് നടനാണ് ദളപതി വിജയ്. നടന്റെ രാഷ്ട്രീയ പ്രവേശനവും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം തന്നെ ആയിരുന്നു. ഇപ്പോൾ പൊതുവേദികളിൽ അടക്കം വിജയ്‌ക്കൊപ്പം സംഗീത വരാത്തതും നടന്റെ അച്ഛൻ ചന്ദ്രശേഖർ മരുമകളെ കുറിച്ച് അഭിമുഖത്തിൽ സംസാരിക്കാൻ വിസമ്മതിച്ചതുമെല്ലാമാണ് വേർപിരിയൽ അഭ്യൂഹങ്ങൾക്ക് വഴിവച്ചത്.
ഞൊടിയിട കൊണ്ടായിരുന്നു ഇരുവർക്കും ഇടയിൽ പ്രശ്നമാണെന്നും വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംഗീതയ്ക്ക് ഇഷ്ടമില്ല അതിനാൽ സ്വന്തം വീട്ടിലേക്ക് പോയെന്നും വാർത്തകൾ വന്നത്. ഇപ്പോഴിതാ, എല്ലാ അഭ്യൂഹങ്ങൾക്കും ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ് നടനും വിജയിയുടെ അടുത്ത സുഹൃത്തുമായ സഞ്ജീവ് വെങ്കട്.
സുഹൃത്തിന്റെ വാക്കുകൾ...
വിജയിയുടെ വീട്ടിലെ നിത്യ സന്ദർശകനാണ് സഞ്ജീവ്. വിജയിയും സംഗീതയും ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ കുടുംബ കാര്യങ്ങള്‍ പൊതുയിടത്ത് കൊണ്ടുവരാൻ താല്പര്യമില്ലാത്ത ആളാണെന്നും അക്കാര്യത്തിൽ വിജയ്ക്ക് നിർബന്ധമുണ്ടെന്നും സഞ്ജീവ് പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമയൽ എക്‌സ്‌പ്രസ് സീസൺ 2 എന്ന ടിവി പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം. താൻ പലപ്പോഴും ഭക്ഷണം കഴിക്കുന്നത് വിജയിയുടെ വീട്ടിൽ നിന്നാണെന്നും സംഗീത മികച്ച രീതിയിൽ പാചകം ചെയ്യുമെന്നും നടൻ പറയുന്നുണ്ട്. എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അടുത്തിടെ തൃഷയുമായി വിജയ് പ്രണയത്തിലാണെന്നും ഇതിനാലാണ് സംഗീത പോയതെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. ഇവയോട് പ്രതികരിക്കാൻ തൃഷയോ വിജയിയോ ഇതുവരെ തയ്യാറായിട്ടുമില്ല.