അത്തരം കാര്യങ്ങള്‍ ഞാന്‍ ഗീതുവുമായി സംസാരിക്കാറില്ല; അതിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല; സത്യം പറഞ്ഞാൽ..നല്ലതും അതുപോലെ ചീത്ത കാര്യങ്ങളും നടക്കുന്നുണ്ട്; തുറന്നുപറഞ്ഞ് നടി ഭാവന

Update: 2026-01-23 06:30 GMT

ഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' കഥാപാത്ര പരിചയപ്പെടുത്തൽ ടീസറുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടി ഭാവന. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, അത്തരം കാര്യങ്ങൾ സംവിധായക ഗീതു മോഹൻദാസുമായി സംസാരിക്കാറില്ലെന്നും ഭാവന വ്യക്തമാക്കി. ഒരു ടീസറിന്റെ മാത്രം അടിസ്ഥാനത്തിൽ സിനിമയെക്കുറിച്ച് സംസാരിക്കാനാവില്ലെന്നും താരം കൂട്ടിച്ചേർത്തു.

"എനിക്ക് ആ ചിത്രത്തിന്റെ ഉളളടക്കത്തെക്കുറിച്ച് അറിയില്ല. അത്തരം കാര്യങ്ങള്‍ ഞാന്‍ ഗീതുവുമായി സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ ഒരു ടീസര്‍ വെച്ച് എനിക്ക് ചിത്രത്തെക്കുറിച്ച് സംസാരിക്കാനും പറ്റില്ല," ഭാവന പറഞ്ഞു. നിലവിൽ നേരിടുന്ന വിമർശനങ്ങൾ തന്റെ മുൻപത്തെ ചില പ്രസ്താവനകളുടെ പേരിലാണെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു നായകൻ ഇങ്ങനെ മാത്രമേ അഭിനയിക്കാവൂ എന്ന് താൻ ഒരിക്കലും പറയില്ലെന്നും, നല്ല റോളുകൾ മാത്രമേ ചെയ്യൂ എന്ന തീരുമാനം ഒരു നടനെ സംബന്ധിച്ചിടത്തോളം നല്ലതായി തോന്നുന്നില്ലെന്നും ഭാവന കൂട്ടിച്ചേർത്തു. സിനിമ എന്നത് ഒരു വിഷ്വൽ മീഡിയയാണെന്നും, അതിൽ നല്ലതും മോശവുമായ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

അതേസമയം, ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമായ 'അനോമി' ഫെബ്രുവരി ആറിന് തിയറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിൽ ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന എത്തുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അതിനെ പിന്തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് 'അനോമി' ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ ഭാവന ഒരു ഫോറൻസിക് അനലിസ്റ്റായ സാറയുടെ വേഷത്തിലെത്തുമ്പോൾ, നടൻ റഹ്മാൻ അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസറുടെ റോളിലെത്തുന്നു. സാധാരണ കുറ്റാന്വേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി പാരലൽ അന്വേഷണ സാധ്യതകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ചിത്രമാണിതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Tags:    

Similar News