ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നടിയും നര്‍ത്തകിയുമായ ഭാവന രാമണ്ണ; ഒരു കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്

Update: 2025-09-07 07:10 GMT

നടിയും നര്‍ത്തകിയുമായ ഭാവന രാമണ്ണ അമ്മയായി. ഐവിഎഫ് വഴി ഗര്‍ഭിണിയായിരുന്ന ഭാവനയ്ക്ക് രണ്ട് ആഴ്ച മുമ്പാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് എട്ടാം മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിക്ക് ഇരട്ടക്കുഞ്ഞുങ്ങളാണ് ജനിച്ചത്. എന്നാല്‍ ഒരുകുഞ്ഞ് ജനനത്തിന് പിന്നാലെ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റേ കുഞ്ഞും ഭാവനയും ഇപ്പോള്‍ ആരോഗ്യത്തോടെ വിശ്രമിക്കുകയാണെന്ന് കുടുംബം അറിയിച്ചു.

ഭാവന കഴിഞ്ഞ ജൂലൈയിലാണ് താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. അവിവാഹിതയായതിനാല്‍ പല ക്ലിനിക്കുകളും തന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.

1997ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി പ്രാണാക്ഷി എന്ന ചിത്രത്തിലൂടെയാണ് ഭാവന പ്രശസ്തയായത്. ആ ചിത്രത്തിന് മികച്ച സഹനടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. തുടര്‍ന്ന് 2002, 2012 വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ഭാവന, മലയാളത്തില്‍ റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്.

Tags:    

Similar News