കാക്കനാട് ഒന്ന് പോയി നിന്ന് കൂവി കഴിഞ്ഞാൽ..നിങ്ങൾക്ക് ചിലരെ കാണാൻ പറ്റും; സത്യമായിട്ടും...ഇടയ്ക്ക് അവർ കാശ് കൂട്ടി ചോ​ദിക്കും; അപ്പൊ അത് ഇഷ്ടമാകില്ല..!!; സിനിമയിലെ വെല്ലുവിളികളെ കുറിച്ച് നടി നിഖില

Update: 2025-10-31 06:48 GMT

ലയാള സിനിമാ രംഗത്ത് നടിമാർ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നിഖില വിമൽ. പലപ്പോഴും നടിമാർക്ക് നിലനിൽപ്പ് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ആദ്യ സിനിമ ലഭിച്ചുകഴിഞ്ഞാൽ രണ്ടാമത്തെ സിനിമ ലഭിക്കാൻ വലിയ രീതിയിൽ പ്രയത്നിക്കേണ്ടി വരുന്നുവെന്ന് നിഖില വിമൽ വിശദീകരിച്ചു.

"കാക്കനാട് പോയി വിളിച്ചു കൂവിയാൽ ഒരു ഫ്ലാറ്റിൽ നിന്ന് കുറഞ്ഞത് മൂന്ന് പുതുമുഖ നടിമാരെങ്കിലും ഇറങ്ങി വരും," നിഖില വിമൽ പറഞ്ഞു. പുതുമുഖ നടിമാരെ സിനിമാ രംഗത്തേക്ക് പരിചയപ്പെടുത്തുകയും അവർക്ക് പിന്നീട് അവസരങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ചും അവർ പരാമർശിച്ചു. "ആദ്യ സിനിമയ്ക്ക് ശേഷം താരങ്ങൾ പ്രതിഫലം കൂട്ടി ചോദിക്കുമ്പോൾ നിർമ്മാതാക്കൾക്ക് അത് സ്വീകാര്യമല്ല. തുടർന്ന് മറ്റൊരു പുതുമുഖത്തെ കണ്ടെത്തുന്നു. ഇങ്ങനെയാണ് പലരും ഇവിടെ കഷ്ടപ്പെടുന്നത്," അവർ കൂട്ടിച്ചേർത്തു.

സിനിമയിൽ പലരും നിലനിൽക്കുന്നത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലോ മറ്റ് മാർക്കറ്റിംഗ് വഴികളിലൂടെയോ ആണെന്നും നിഖില വിമൽ അഭിപ്രായപ്പെട്ടു. "ഇൻഫ്ലുവൻസറാണോ നടിയാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരും," അവർ കൂട്ടിച്ചേർത്തു. കൊച്ചിയിലേക്ക് താമസം മാറുന്നതിനെക്കുറിച്ചും നടി സംസാരിച്ചു.

"മൂന്നും നാലും സിനിമകൾ ചെയ്തതിന് ശേഷം മാത്രം കൊച്ചിയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ മതി. അല്ലാത്തപക്ഷം ഇവിടെ വന്ന് നിന്നാൽ ഏറെ കഷ്ടപ്പെടേണ്ടി വരും," അവർ പറഞ്ഞു. ആറ് വർഷം മുൻപാണ് നിഖില വിമൽ കൊച്ചിയിലേക്ക് താമസം മാറ്റിയത്. "ജോലി ഇല്ലെങ്കിൽ ഞാൻ നാട്ടിലേക്ക് പോകും," അവർ കൂട്ടിച്ചേർത്തു. 'പെണ്ണ് കേസ്' ആണ് നിഖിലയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

Tags:    

Similar News