അതൊന്നും ഗ്ലോറിഫൈ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല; അവർ മോശമായി പലതും പറയും; ഭര്‍ത്താവ് ആയാലും അങ്ങനെ ചെയ്യുന്നത് ശരിയല്ല; തുറന്നുപറഞ്ഞ് നടി രാധിക

Update: 2026-01-06 06:10 GMT

പ്രമുഖ ഇന്ത്യൻ നടി രാധിക ആപ്‌തെ, സിനിമകളിൽ ടോക്സിക് ബന്ധങ്ങളെയും അനുസരണയെയും പ്രണയമായി ചിത്രീകരിക്കുന്നതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത്. അനുസരണം പ്രണയമല്ലെന്നും, അത് അധികാരവും നിയന്ത്രണവുമാണെന്നും അവർ തുറന്നുപറഞ്ഞു. ഇത്തരം സിനിമകൾ ഉണ്ടാക്കുന്നതും സമാനമായ കഥകൾ പറയുന്നതും അവസാനിപ്പിക്കണമെന്ന് രാധിക ആപ്‌തെ ആവശ്യപ്പെട്ടു.

പങ്കാളിക്കുവേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ ചെയ്യുന്ന കുറ്റകൃത്യങ്ങളെ മഹത്വവൽക്കരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് അവർ വ്യക്തമാക്കി. ഒരാളുടെ സന്തോഷത്തിനായി സ്വന്തം സന്തോഷം ത്യജിക്കുന്നത് യഥാർത്ഥ പ്രണയമായി കണക്കാക്കാനാകില്ലെന്നും, ഈ കാഴ്ചപ്പാടുകളാണ് നമ്മുടെ സമൂഹത്തിൽ തെറ്റായി പ്രചരിക്കുന്നതെന്നും രാധിക ചൂണ്ടിക്കാട്ടി.

"ഭർത്താവായാലും ഭർത്താവിന്റെ കുടുംബമായാലും മാതാപിതാക്കളായാലും അവർ പറയുന്നതെന്തും കേൾക്കുന്നതും അനുസരിക്കുന്നതും സ്നേഹമല്ല. മറ്റൊരാൾ തങ്ങളുടെ സന്തോഷം മാറ്റിവെക്കുമെന്ന് പ്രതീക്ഷിക്കുന്നത് പ്രണയമല്ല," രാധിക ആപ്‌തെ പറഞ്ഞു. യഥാർത്ഥ സ്നേഹം മറ്റുള്ളവർ സന്തോഷിക്കുന്നത് കാണുന്നതിലാണെന്ന് അവർ ഊന്നിപ്പറഞ്ഞു. അനുസരണത്തെ പ്രണയമായും ബഹുമാനമായും ചിത്രീകരിക്കുന്നത് ഭയാനകമാണെന്നും, ഒബ്സെഷനെയും നിയന്ത്രണത്തെയും അധികാരത്തെയുമൊക്കെ പാഷനായി മഹത്വവൽക്കരിക്കുന്നത് വലിയ തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News