'എന്റെ ലൈഫിൽ..ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല; എന്റെ കൊങ്ങായ്ക്ക് ഞെരിച്ച് പിടിച്ചു; കാറിൽ കയറ്റി എന്നെ അടിച്ചു; പിന്നെ സിനിമ കാണുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു..!!'; സോഷ്യൽ മീഡിയ തുറന്നവർ കണ്ടത് പരിചയമുള്ള ഒരു മുഖം; ജീവന് ഭീഷണി ഉണ്ടെന്ന് കരഞ്ഞ് പറഞ്ഞ് അലിൻ ജോസ്; ഫുൾ സപ്പോർട്ട് എന്ന് കമെന്റുകൾ
കൊച്ചി: തിയേറ്ററിന് മുന്നിൽ നിന്ന് സിനിമ റിവ്യൂ പറഞ്ഞ് വളരെ ചുരുക്ക കാലം കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ ഒരാളാണ് അലിൻ ജോസ് പെരേര. തന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, തൻ്റെ യൂബർ ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. തന്നെ കാറിനകത്തിട്ട് ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി അലിൻ ജോസ് ആരോപിച്ചു. തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും, സിനിമകളിൽ കാണുന്ന ചില വിദ്യകൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
ആഷിഷ് എന്നയാളാണ് പരാതിയിലുള്ള യൂബർ ഡ്രൈവർ. ഇയാളെ രണ്ട് വർഷമായി അറിയാമെന്നും, തന്നെ കുടുംബത്തോടെ റീത്ത് വെച്ച് കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും അലിൻ ജോസ് പറഞ്ഞു. ആശിഷിനെപ്പോലെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും, സാധാരണക്കാരായ യാത്രക്കാരുടെ ജീവന് പോലും ഇവർ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ആരെയും ഉപദ്രവിക്കാറില്ലെന്നും, ആശിഷിനെ ഒരു സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്നും അലിൻ കൂട്ടിച്ചേർത്തു. ഇന്നലെ വീട്ടിലേക്ക് വരുമ്പോൾ കരഞ്ഞുകൊണ്ട് വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ആശിഷിനെ പോലുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും, സാധാരണക്കാരായ നിരവധി യാത്രക്കാർ യൂബറിൽ യാത്ര ചെയ്യാറുണ്ടെന്നും അവരുടെ ജീവന് വരെ ഇത്തരം പ്രവൃത്തികൾ ഭീഷണിയാണെന്നും അലിൻ ജോസ് കൂട്ടിച്ചേർത്തു. സംഭവുമായി ബന്ധപ്പെട്ട് ആശിഷിൻ്റെ ചിത്രവും അലിൻ ജോസ് പങ്കുവെച്ചിട്ടുണ്ട്.
തിയേറ്ററുകൾക്ക് മുന്നിൽ നിന്ന് സിനിമകളെക്കുറിച്ച് റിവ്യൂകൾ നൽകി ശ്രദ്ധ നേടിയ വ്യക്തിയാണ് അലിൻ ജോസ് പെരേര. ഡാൻസ്, പാട്ട് തുടങ്ങിയ കാര്യങ്ങളിൽ തൻ്റെ കഴിവ് പ്രകടിപ്പിക്കാറുള്ള അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ രേണു സുധിയോടൊപ്പം ഒരു വെബ്സീരീസിലും അലിൻ ജോസ് പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്.