'വാഴ'യ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി വിപിൻ ദാസ്; അനശ്വര രാജൻ പ്രധാന വേഷത്തിലെത്തുന്ന 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' ചിത്രീകരണം ആരംഭിച്ചു
കൊച്ചി: അടുത്ത കാലങ്ങളിൽ റിലീസായി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളായിരുന്നു ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ ചിത്രങ്ങൾ. പ്രേക്ഷകരെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കാനും ഈ ചിത്രങ്ങളുടെ ആശയങ്ങൾക്കായി. ഈ നാല് ചിത്രങ്ങളുടെയും പിന്നണിയിൽ പ്രവർത്തിച്ച വിപിൻ ദാസ് മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിപിൻ ദാസ് 'വാഴ'ക്ക് ശേഷം നിർമാണം ചെയ്യുന്ന ചിത്രമാണ് 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ'.
ഇപ്പോഴിതാ അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി മാർക്കോസ്, മല്ലിക സുകുമാരൻ എന്നീവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു.
'വാഴ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യു.ബി.ടി.എസ് പ്രൊഡക്ഷൻസിന്റെയും, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസിന്റെയും ബാനറുകളിൽ വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റഹീം അബൂബക്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ജോൺ കുട്ടിയാണ്. സംഗീതം അങ്കിത് മേനോൻ ആണ്.
ക്രീയേറ്റീവ് ഡയറക്ടർ വിപിൻ ദാസ്, കോസ്റ്യൂംസ് അശ്വതി ജയകുമാർ, സൗണ്ട് ഡിസൈൻ അരുൺ എസ് മണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ.വി, പി ആർ ഒ എ. എസ്. ദിനേശ്.