'കുറച്ചു കഴിയുമ്പോള്‍ നിങ്ങളുടെ മുഖത്തിന്റെ സൗന്ദര്യം മങ്ങും, പക്ഷേ നിങ്ങളുടെ ഹൃദയത്തിന്റെ സൗന്ദര്യമാണ് ഏറ്റവും പ്രധാനം'; ഐശ്വര്യ റായിയുടെ സൗന്ദര്യത്തെക്കുറിച്ച് ബച്ചന്റെ മറുപടി

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെക്കുറിച്ച് ബച്ചന്റെ മറുപടി

Update: 2025-02-05 06:57 GMT

മുംബൈ: അഭിനയത്തില്‍ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകുന്ന പേരാണ് നടി ഐശ്വര്യ റായ് ബച്ചന്റേത്. വിവാഹശേഷം അഭിനയത്തിന് ഇടവേള നല്‍കിയെങ്കിലും ബോളിവുഡില്‍ ഇപ്പോഴും പ്രിയങ്കരിയായ വ്യക്തിയാണ് ഐശ്വര്യ. പാപ്പരാസികള്‍ അഭിഷേഖ് ബച്ചനുമാുയുള്ള വിവാഹ മോചന കഥകള്‍ കൂടി പറയുമ്പോള്‍ അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുക പതിവാണ്. ഇപ്പോള്‍ ഫാഷന്‍ ഷോകളില്‍ അടക്കം സജീവമാണ് നടി. മിക്ക വേദികളിലും മകള്‍ ആരാധ്യയുടെ കൈയും പിടിച്ചാണ് ഐശ്വര്യ എത്തുന്നത്.

ഇപ്പോഴിതാ ഐശ്വര്യ റായിയുടെ സൗന്ദര്യത്തെക്കുറിച്ച് നടനും ഭര്‍ത്യപിതാവുമായ അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ബച്ചന്‍ അവതാരകനായി എത്തുന്ന 'കോന്‍ ബനേഗ ക്രോര്‍പതി' എന്ന റിയാലിറ്റി ഷോയിലാണ് മരുമകളെക്കുറിച്ച് പറഞ്ഞത്. ഐശ്വര്യയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ഒരു മത്സരാര്‍ഥിയുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.

'സാര്‍, ഐശ്വര്യ റായ് ബച്ചന്‍ വളരെ സുന്ദരിയാണ്. അവരുടെ സൗന്ദര്യത്തെക്കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. സാര്‍, നിങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്, ദയവായി എനിക്ക് ചില സൗന്ദര്യ ടിപ്സ് നല്‍കാമോ'? എന്നായിരുന്നു മത്സരാര്‍ഥിയുടെ ചോദ്യം. ' അതെ ഐശ്വര്യ വളരെ സുന്ദരിയാണെന്ന് എനിക്ക് അറിയാം. ഈ അവസരത്തില്‍ നിങ്ങളോട് ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ മുഖത്തിന്റെ സൗന്ദര്യം മങ്ങും, പക്ഷേ നിങ്ങളുടെ ഹൃദയത്തിന്റെ സൗന്ദര്യമാണ് ഏറ്റവും പ്രധാനം'- ബച്ചന്‍ പറഞ്ഞു.

Tags:    

Similar News