ബിബിൻ ജോർജും ആൻസൺ പോളും പ്രധാന വേഷങ്ങളിൽ; 'റഹേൽ മകൻ കോര' ക്ക് ശേഷം ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം; 'ശുക്രൻ' ന്റെ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: 'റഹേൽ മകൻ കോര' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. രാഹുൽ കല്ല്യാൺ ആണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ബിബിൻ ജോർജും ആൻസൺ പോളും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് 'ശുക്രൻ' എന്നാണ് പേരിട്ടിരിക്കുന്നത്.
സിനിമയുടെ ടൈറ്റിൽ ലോഞ്ചും പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കലൂർ ഐഎംഎ ഹാളിൽ വെച്ച് നടന്നു. പ്രശസ്ത സംവിധായകൻ വിനയനായിരുന്നു ടൈറ്റിൽ ലോഞ്ചിങ് നിർവ്വഹിച്ചത്, നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം സ്വിച്ചോണും, ടിനി ടോം ഫസ്റ്റ് ക്ലാപ്പും ചെയ്തു.
ചിത്രത്തിന്റെ ക്യാമറ നിർവ്വഹിക്കുന്നത് മെൽബിൻ കുരിശിങ്ങൾ, മ്യൂസിക്ക് സ്റ്റിൽജു അർജ്ജുൻ, പ്രോജക്ട് ഡിസൈനർ അനുക്കുട്ടൻ ഏറ്റുമാനൂർ, ആർട്ട് ഡയറക്ടർ അസീസ് കരുവാരകുണ്ട്, മേക്കപ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ബുസി ബേബി ജോൺ , പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, ലിറിക്സ് വയലാർ ശരത്ത് ചന്ദ്രവർമ്മൻ, രാജീവ് ആലുമൽ.
സൗണ്ട് മിക്സിങ് അജിത് എ ജോർജ് , സ്സ്റ്റിൽസ് വിഷ്ണു ആമി,ടൈറ്റിൽഡീസൈൻ ജോൺ കെ പോൾ, മോഷിയോൺഗ്രാഫിക്സ് ഡെയർ 2D എഫ് എക്സ്, അജിത് ഉണ്ണി, പബ്ലിസിറ്റി ഡിസൈൻ മനു ഡാവിഞ്ചി, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ എന്ററേറ്റിൻമെന്റ്സ്, പി ആർ ഒ വാഴൂർ ജോസ്, അരുൺ പൂക്കാടൻ.
അമൽ കെ ജോബി സംവിധാനം ചെയ്ത ഗുമസ്ഥനിലാണ് ബിബിൻ അവസാനമായി അഭിനയിച്ച ചിത്രം. ശ്രീ ജിത്ത്, രജിത്ത് ആർ എൽ എന്നിവരുടെ 'അപൂർവ പുത്രന്മാർ', ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ഒരുക്കുന്ന 'കൂടൽ' എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.