'എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് സമ്പാദ്യവും, എന്റെ ഭർത്താവ് എനിക്ക് വേണ്ടി സമ്പാദിക്കണ്ട'; ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അയാളെ രാജാവിനെപ്പോലെ നോക്കാനും തയ്യാറാണെന്ന് ബിഗ് ബോസ് താരം

Update: 2025-09-14 13:21 GMT

ഗ്വാളിയോർ: ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അയാളെ രാജാവിനെപ്പോലെ നോക്കാനും തയ്യാറാണെന്ന കോടീശ്വരിയായ ബിഗ് ബോസ് താരം തന്യ മിത്തൽ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഇവരുടെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ പിരചരിക്കുന്നത്.

ഹിന്ദി ബിഗ് ബോസ് 19-ാം സീസണിലെ മത്സരാർത്ഥിയായ തന്യ, ഗ്വാളിയോറിൽ നിന്നുള്ള ഒരു സംരംഭകയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമാണ്. ബിഗ് ബോസിൽ എത്തിയപ്പോൾ 800 സാരികളും 50 കിലോയോളം ആഭരണങ്ങളുമായാണ് എത്തിയതെന്ന് അവർ പറഞ്ഞിരുന്നു. ഈ പ്രസ്താവനകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചതിനു പിന്നാലെയാണ് അവരുടെ വിവാഹത്തെക്കുറിച്ചുള്ള പഴയ അഭിമുഖം വീണ്ടും ശ്രദ്ധേയമായത്.

'എന്റെ പങ്കാളിയെ രാജാവിനെപ്പോലെ പരിപാലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കാലുകൾ അമർത്തിക്കൊടുക്കാനും പൊതുസ്ഥലത്ത് അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കാനും എനിക്ക് യാതൊരു മടിയുമില്ല. അത്രയധികം ആ ബന്ധത്തിൽ ഞാൻ വിശ്വസിക്കുന്നു,' തന്യ പറയുന്നു.

'എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് സമ്പാദ്യവുമുണ്ട്. ഇതിനെല്ലാം പുറമെ, എന്റെ ഭർത്താവ് എനിക്ക് വേണ്ടി സമ്പാദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പകരം, ഭർത്താവിനുവേണ്ടി ഞാൻ സമ്പാദിക്കാനും ഭക്ഷണം പാചകം ചെയ്യാനും വീട്ടിലെ ജോലികൾ ചെയ്യാനും തയ്യാറാണ്,' അവർ കൂട്ടിച്ചേർത്തു. ഫെമിനിസത്തിന്റെ പേരിൽ സ്ത്രീകൾ പുരുഷന്മാരെ മറികടക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത് ശരിയായ രീതിയല്ലെന്നും തന്യ അഭിപ്രായപ്പെട്ടു. 

Tags:    

Similar News