ഇപ്പോൾ കാൻസർ കോശങ്ങളൊന്നും ഇല്ല; ബട്ട്.. പരിശോധനാഫലങ്ങൾ അതീവഗൗരവകരമാണ്; രോഗം വീണ്ടും വരാൻ ചാൻസ് ഉണ്ട്; ദീപികയുടെ ആരോഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഷൊയിബ്
ഹിന്ദി ടെലിവിഷൻ പാരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ദീപിക കക്കർ അടുത്തിടെയാണ് തനിക്ക് കരളിൽ ട്യൂമർ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. വയറുവേദന കുറയാതെയായതോടെയാണ് വിദഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തിൽ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകൾ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത്. ഇപ്പോഴിതാ, ദീപികയുടെ നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഭർത്താവ് ഷൊയിബ്.
ഷൊയിബിന്റെ വാക്കുകൾ...
കരൾ കാൻസറിന് പ്രധാനമായും രണ്ട് ചികിത്സാ ഓപ്ഷനുകളാണുള്ളതെന്ന് ഷൊയിബ് വിശദീകരിച്ചു: ഒന്ന് ഐവി ഡ്രിപ്പ് വഴി നൽകുന്ന ഇമ്മ്യൂണോതെറാപ്പി, മറ്റൊന്ന് ഗുളിക രൂപത്തിൽ കഴിക്കുന്ന ടാർഗെറ്റഡ് തെറാപ്പി. ദീപിക ഉള്ളിൽ കഴിക്കുന്ന മരുന്നുകളോടെ ചികിത്സ ആരംഭിക്കുമെന്ന് അദ്ദേഹം പങ്കുവെച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ മരുന്നുകൾ നിർദ്ദേശിച്ചു.
ഇപ്പോൾ കാൻസർ കോശങ്ങളില്ലെങ്കിലും, ഭാവിയിൽ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ, ഡോസ് വർദ്ധിപ്പിക്കുകയും ഞരമ്പുകൾ വഴി മരുന്ന് നൽകുകയും ചെയ്യും. ദീപികയുടെ പുതിയ യാത്ര അടുത്ത ആഴ്ച ആരംഭിക്കും. ചികിത്സ ഒരു വർഷമോ, ഒന്നര വർഷമോ, അല്ലെങ്കിൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കാം. എല്ലാ മൂന്നാഴ്ച കൂടുമ്പോഴും സ്കാനുകൾ നടത്തും എന്നും ഷൊയിബ് വ്യക്തമാക്കി.