ഞങ്ങളെ പറ്റിച്ചു: വാങ്ങിയ മാലയും കമ്മലും കൊള്ളില്ലെന്ന് യുട്യൂബര്‍; ഓ ബൈ ഓസി സ്റ്റോറിനെതിരെ പരാതി; മറുപടിയുമായി ദിയ

Update: 2024-11-05 10:40 GMT

നടന്‍ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ജനപ്രീതിയുള്ളത് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയ്ക്കാണ്. പഠനം പൂര്‍ത്തിയാക്കിയ ദിയ ലോക്ക്ഡൗണ്‍ കാലത്താണ് യുട്യൂബ് ചാനലുമായി സജീവമായത്. പത്ത് ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രൈബേഴ്‌സ് ദിയയ്ക്കുണ്ട്. യുട്യൂബ് വീഡിയോയില്‍ നിന്നും പ്രമോഷനില്‍ നിന്നും മാത്രമല്ല ദിയയ്ക്ക് വരുമാനം വരുന്നത്... കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫാന്‍സി ആഭരണങ്ങളുടെ ഒരു ഓണ്‍ലൈന്‍ ബിസിനസ് ഓ ബൈ ഓസി എന്ന പേരില്‍ ദിയയ്ക്കുണ്ട്.

ദിയയുടെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ വിറ്റ ആഭരണം മോശമായിരുന്നു എന്ന റിവ്യൂകളും അതിനുള്ള മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ഇവരുടെ സംരംഭത്തിലൂടെ വിറ്റ ആഭാരണം മോശം രീതിയിലാണ് ലഭിച്ചത് എന്നാണ് ഒരു യൂട്യൂബര്‍ ആരോപിച്ചത്. മൂന്ന് ലക്ഷത്തിന് അടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാം?ഗംമായ സംഗീതയാണ് ദിയയുടെ സ്ഥാപനത്തിന്റെ ഉത്പന്നത്തിനെതിരെ പരാതിയുമായി എത്തിയത്.

മാലയും രണ്ട് കമ്മലുമാണ് താന്‍ ഈ സംരംഭത്തില്‍ നിന്ന് വാങ്ങിയതെന്നും എന്നാല്‍ കവര്‍ തുറന്ന് നോക്കിയപ്പോള്‍ മാലയിലെ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറില്‍ ഒന്ന് മാത്രമാണ് ഉള്ളതെന്നും സംഗീത പറയുന്നു.

കല്ലുകള്‍ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താന്‍ പകര്‍ത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാന്‍ വിളിച്ചിട്ടും യാതൊരു പ്രതികരണവും സംരംഭത്തിന്റെ ടീമിന്റെ ഭാ?ഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത തന്റെ യൂട്യൂബ് വീഡിയോയില്‍ ആരോപിച്ചു. ഒപ്പം സാധനം മാറ്റികിട്ടണമെങ്കില്‍ അണ്‍ബോക്‌സിംഗ് വീഡിയോ വേണം എന്ന് പറഞ്ഞുവെന്നും സംഗീത പറഞ്ഞു.

ഇതിന് പ്രതികരണമാണ് ഇന്‍സ്റ്റഗ്രാം പേജിലെ സ്റ്റോറിയിലൂടെ ദിയ നല്‍കിയത്. പരാതികള്‍ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിര്‍ബന്ധമാണെന്നാണ് ദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. കൂടാതെ സംഗീതയുടെ റെന്റല്‍ ആഭരണങ്ങളുടെ ഷോപ്പില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്‌ക്രീന്‍ ഷോട്ടും ദിയ പങ്കിട്ടു.

റോങ്ങ് വീഡിയോകള്‍ എടുത്ത് അതിനോട് പ്രതികരിക്കുക എന്നത് ചില യൂട്യൂബര്‍മാര്‍ക്ക് ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഏക മാര്‍ഗമാണ് എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റിന്റെ പരാതിയെ തുടര്‍ന്ന് തനിക്കെതിരെ റിയാക്ഷന്‍ വീഡിയോ പങ്കുവെച്ചവര്‍ക്ക് ദിയ നല്‍കിയ മറുപടി.

Tags:    

Similar News